Image

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍നിന്ന് കുവൈറ്റിലേക്കുള്ള യാത്രാ വിമാനങ്ങള്‍ ഓഗസ്റ്റ് 10 വരെ റദ്ദാക്കി

Published on 31 July, 2021
 ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍നിന്ന് കുവൈറ്റിലേക്കുള്ള യാത്രാ വിമാനങ്ങള്‍ ഓഗസ്റ്റ് 10 വരെ റദ്ദാക്കി


കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ രാജ്യങ്ങളില്‍നിന്ന് കുവൈറ്റിലേക്കുള്ള യാത്രാ വിമാനങ്ങള്‍ ഓഗസ്റ്റ് പത്ത് വരെ റദ്ദാക്കിയാതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായ സര്‍ക്കുലര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കന്പനികള്‍ക്ക് നല്‍കി.

ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്നുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദു ചെയ്തതായി ജസീറ എയര്‍വേസ് അറിയിച്ചു. ദേശീയ വിമാന കന്പിനിയായ കുവൈറ്റ് എയര്‍വേസും സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി വാര്‍ത്തകളുണ്ട്. അതേസമയം ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ച ചില ട്രാവല്‍ ഏജന്‍സികള്‍ ബുക്കിംഗ് റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക