Image

കോവിഡ് ബാധിച്ച മരിച്ച ഇന്ത്യക്കാര്‍ക്ക് ധനസഹായം: ഇന്ത്യന്‍ എംബസിക്ക് കല കുവൈറ്റിന്റെ അഭിനന്ദനം

Published on 31 July, 2021
 കോവിഡ് ബാധിച്ച മരിച്ച ഇന്ത്യക്കാര്‍ക്ക് ധനസഹായം: ഇന്ത്യന്‍ എംബസിക്ക് കല കുവൈറ്റിന്റെ അഭിനന്ദനം


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള ഇന്ത്യന്‍ എംബസിയുടെ തീരുമാനത്തെ അഭിനന്ദനം അറിയിക്കുന്നതായി കേരള ആര്‍ട്ട് ലവേഴ്‌സ് അസ്സിയേഷന്‍, കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പലരുടേയും വേര്‍പാടില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കുള്ള താല്‍ക്കാലിക ആശ്വാസമാവുന്നതാണ് ഇന്ത്യന്‍ എംബസിയുടെ ഈ തീരുമാനം. മനുഷ്യത്വപരമായ തീരുമാനമെടുത്ത ഇന്ത്യന്‍ എംബസിയേയും അതിനു നേതൃത്വം നല്‍കിയ ഇന്ത്യന്‍ അംബാസിഡറേയും പ്രത്യേകം അഭിനന്ദിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് എന്നിവര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക