Image

ഇ-മലയാളി അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം

അനിൽ മിത്രാനന്ദപുരം, ബാംഗ്ലൂർ. Published on 01 August, 2021
ഇ-മലയാളി അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം

സ്നേഹം നിറഞ്ഞ പ്രസാധകർക്ക്,

ഇന്നലെ (31-Jul-2021)  facebook online അവാർഡ്‌ ദാനച്ചടങ്ങ് കണ്ടു. എല്ലാ അർത്ഥത്തിലും വളരെ നല്ല പരിപാടി. ഞങ്ങൾ ബാംഗ്ലൂരിൽ ജീവിക്കുന്ന മലയാളികളേക്കാൾ കേരളത്തനിമയും നാട്ടുമണവും നാടിന്റെ ഭാഷയും തമാശകളും ജീവിതവും സ്നേഹവും പലരുടെയും പഴയകാല ഓർമ്മകളും എല്ലാം ചേർന്ന ഒരു ഓണസദ്യയായിരുന്നു ആ വിരുന്ന് !!!

അമേരിക്കൻ ജീവിതം ടിവിയിൽ കാണാനുള്ള ഭാഗ്യമേ എനിക്കുണ്ടായിട്ടുള്ളൂ.. പക്ഷേ, നിങ്ങൾ ഓരോരുത്തരും വേദിയിൽ വന്ന് സംസാരിക്കുന്നതിലൂടെ ചില ജീവിതയാഥാർത്ഥ്യങ്ങളെങ്കിലും തൊട്ടറിയാനുള്ള അവസരം ലഭിച്ചു. അതിന് പ്രത്യേകം നന്ദി.

എഴുത്തിനും സാഹിത്യത്തിനും മാതൃഭാഷക്കും നിങ്ങൾ നൽകുന്ന സ്നേഹവും ആദരവും പ്രോത്സാഹനവും വ്യക്തമാക്കുന്ന വാചകമായിരുന്നു...

"ഏതൊരു സാഹിത്യ സൃഷ്ടിയും ഞങ്ങൾ പ്രസിദ്ധീകരിക്കും, കാരണം.. അയാൾ അതെഴുതിയ നേരം മദ്യപിക്കാനോ, സമൂഹത്തിനോ വ്യക്തിക്കോ ഗുണമില്ലാത്ത കാര്യം ചെയ്യാനോ അല്ലല്ലോ വിനിയോഗിച്ചത്? മനസ്സിൽ തോന്നിയ ഒരാശയം കവിതയോ കഥയോ ആക്കിമാറ്റാനല്ലേ ശ്രമിച്ചത്..? ആ സൽക്കർമ്മത്തെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് ശരി എന്ന ഉദ്ദേശ്യമാണ് എഴുത്തുകാരെ എല്ലാവരെയും പരിഗണിക്കുന്നതിലൂടെ ചെയ്യുന്നത്."

ഇത് തികച്ചും വേറിട്ടതും അനുകരിക്കേണ്ടതുമായ ചിന്തയാണ്, സാഹിത്യത്തോടും ഭാഷയോടും ചെയ്യുന്ന ഏറ്റവും വലിയ പുണ്യമാണ് !!

തിരക്കേറിയ ജീവിതവും സാമ്പത്തിക പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ, ഇങ്ങനെയൊരു സേവനം ചെയ്യാൻ കുടുംബം കുട്ടികൾ അവരുടെ ഉത്തരവാദിത്തം, ഇവയെല്ലാം കൂടെ കൊണ്ട് നടന്നുകൊണ്ടുതന്നെ, ഇമലയാളി എന്ന സംരംഭം വിജയിപ്പിക്കാൻ ഓരോരുത്തരും കാണിക്കുന്ന ആത്മാർഥത നിങ്ങളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു. 

ഇനിയും ഈ വലിയ കൂട്ടായ്മ ഇതേ തിളക്കവും ചാരുതയും അതിന്റെ മാറ്റേറിക്കൊണ്ട് മുന്നേറട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.
 
ഈ ചടങ്ങിൽ അവാർഡ്‌ ലഭിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

നന്ദി, സ്നേഹം.
അനിൽ മിത്രാനന്ദപുരം,
ബാംഗ്ലൂർ.

Join WhatsApp News
American Mollakka 2021-08-02 23:27:19
അസ്സലാമു അലൈക്കും സാഹിബ്. ഇങ്ങടെ കുറിപ്പ് ബായിച്ച് ഞമ്മള് പെരുത്ത് സന്തോസിച്ചു. ഞമ്മള് എയ്ത്തുകാരനല്ല കേട്ട..ബായിക്കും ഇങ്ങടെ പേരും സ്ഥലപ്പേരും ഞമ്മളിൽ കൗതുകമുളവാക്കി. ഇങ്ങള് ഒരു കുളിർക്കാറ്റ് പോലെ ബന്നു (ഇമ്മടെ ഗാന്ധി ബന്ന പോലെ) നിങ്ങളുടെ സ്ഥലം മിത്രാനന്ദപുരം ഹോ പടച്ചോനെ ഇത് നിന്റെ കൃപ. മിത്രാനന്ദപുരത്തിൽ നിന്നും ബന്ന ഒരു വിശ്വാമിത്രനാണ് ഇങ്ങള് . അമേരിക്കൻ മലയാളികളുടെ അവാർഡ് ദാന ചടങ് ഏകദേശം 14000 മൈൽ അകലെ ഇരുന്നു കണ്ട് ഒരു കുറിപ്പ് എയ്തിയല്ലോ പടച്ചോൻ അനുഗ്രഹിക്കും.ഇബടെയുള്ള എയ്ത്തുകാർ ഒരു പക്ഷെ നന്ദി അറിയിച്ചില്ലെങ്കിൽ ബിസമമാകും. അതുകൊണ്ട് ഞമ്മള് എയ്താണ്. ഇ മലയാളിയുടെ പത്രാധിപർ ജനാബ് ജോർജ് ജോസഫ് സാഹിബ് ഒത്തിരി നല്ല മനുസനാണ്. വളരെ അറിവുള്ള മഹാ മനുഷ്യൻ. ഞമ്മള് നാട്ടിൽ ബരുമ്പോൾ മൈസൂരിൽ വരാറുണ്ട്. ടിപ്പു സുല്ത്താന് ബകയിൽ ഞമ്മടെ ഉപ്പാപ്പ ആയി ബരും ഓന്റെ കബറിടം ഒന്ന് സന്ദർശിക്കും. ഇനി ബരുമ്പോൾ ഇങ്ങളെ കാണാം അനിൽ സാഹിബ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക