Image

സജിൽ ജോർജ്, 53, അന്തരിച്ചു

Published on 01 August, 2021
സജിൽ  ജോർജ്, 53, അന്തരിച്ചു
ന്യു ജേഴ്‌സി: റാന്നി മന്ദമാരുതി പുളിയിലേത്ത്  ജോർജ്-ശോശാമ്മ ദമ്പതികളുടെ പുത്രൻ സജിൽ  ജോർജ് (53) അന്തരിച്ചു. മാധ്യമ രംഗത്തും പ്രവർത്തിച്ച സജിൽ ഏഷ്യാനെറ്റ് യു.എസ്.എ യിൽ  വാർത്ത വായിച്ചിരുന്നു. എം.സി.എൻ. ടിവിയിലും പ്രവർത്തിച്ചു. കെമിസ്റ് ആയിരുന്നു.

വേൾഡ് ട്രേഡ് സെന്റർ തകർന്നു മരിച്ച വത്സ ജോർജ്  സഹോദരരിൽ ഒരാളാണ്.

എട്ടു സഹോദരരിൽ ഇളയ ആളായിരുന്നു സജിൽ. ഭാര്യ ജെസ്സിയുടെ കുടുംബം ഭോപ്പാലിലാണ്. വിദ്യാർത്ഥികളായ പ്രിയ, സ്റ്റെഫിനി എന്നിവരാണ് മക്കൾ.

സഹോദരർ: മേരിക്കുട്ടി (ഫിലാഡൽഫിയ) ആലീസ് (ഡാളസ്), സാറാമ്മ ജോൺ  (ഫിലാഡൽഫിയ), അമ്മിണി ജോർജ് (ഫിലാഡൽഫിയ), സണ്ണി ജോർജ് (ന്യു സിറ്റി, ന്യു യോര്ക്ക്), അന്തരിച്ച വത്സ  ജോർജ്, ഓമന (ഫിലാഡൽഫിയ-സിബി മുക്കാടൻ)
വിശദ വിവരങ്ങൾ പിന്നാലെ 
Join WhatsApp News
Sabu M Abraham 2021-08-05 06:16:17
Heartfelt Condolences. We will miss you Saji...🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക