Image

ചിലര്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്, മീന്‍ കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം നിഷേധിച്ച് പോലീസ്

Published on 01 August, 2021
ചിലര്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്, മീന്‍ കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം നിഷേധിച്ച് പോലീസ്



കൊല്ലം പാരിപ്പള്ളയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം നിഷേധിച്ച് പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്നുമാണ് വിശദീകരണമെത്തിയത്. കൃത്രിമമായി സൃഷ്ടിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന വിശദീകരണമാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്.

മീന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വസ്തുത വിരുദ്ധമാണ്. പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥലത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം എല്ലാവിധ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് ചിലര്‍ മത്സ്യ കച്ചവടം നടത്തുകയും, ആളുകള്‍ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാല്‍ ചിലര്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.-എന്നായിരുന്നു പോലീസ് വിശദീകരണം. 

പാരിപ്പളളി പരവൂര്‍ റോ!ഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന വയോധികയ്ക്കെതിരെ പൊലീസ് നടപടിയുണ്ടായെന്ന ആരോപണത്തെ ചുറ്റി വലിയ ചര്‍ച്ചയാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്. പ്രാദേശിക  ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ ചുവട് പിടിച്ച് സംസ്ഥാനത്തെ പ്രധാന  രാഷ്ട്രീയ നേതാക്കളും, സാമൂഹ്യ പ്രവര്‍ത്തകരും പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍, പൊലീസ് മീന്‍ കുട്ട വലിച്ചെറിഞ്ഞുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അഞ്ചുതെങ്ങ് സ്വദേശി മേരി വര്‍ഗീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക