EMALAYALEE SPECIAL

ഇ-മലയാളിയുടെ ആറാമത് സാഹിത്യ അവാർഡ് ചടങ്ങ്  പ്രൗഢഗംഭീരമായി 

Published

on

ന്യു യോർക്ക്: സെനറ്റർ കെവിൻ തോമസ്  മുഖ്യാതിഥിയായി  ഇ- മലയാളിയുടെ  ആറാമത്  സാഹിത്യ അവാര്‍ഡ്  ചടങ്ങ്  ന്യുയോര്‍ക്ക്  ക്വീൻസിലെ സന്തൂർ റെസ്റ്റോറന്റിൽ  പ്രൗഢഗംഭീരമായ സദസ്സിൽ വിജയകരമായി നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്ന ലോകമെമ്പാടുമുള്ള  ആയിരക്കണക്കിന് വായനക്കാരും അഭ്യുദയകാംഷികളും ഇ-മലയാളിയുടെ  ഫെയ്സ്ബൂക് പേജിലൂടെ ചടങ്ങ്  തത്സമയം കാണുകയും അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. 

പരിപാടിയുടെ സംഘാടകനായിരുന്ന ഫിലിപ്പ് മഠം ആമുഖ പ്രസംഗം നടത്തി. ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, കൈരളി ടിവി ഡയറക്ടർ  ജോസ് കാടാപ്പുറം, ജനനി പത്രാധിപർ ജെ. മാത്യുസ്, മലയാളം പത്രം എഡിറ്റർ ടാജ് മാത്യു,  ബാബു പാറക്കൽ, ആശാ കൃഷ്ണൻ, റെജി കുര്യൻ  തുടങ്ങിയവർ ആശംസ നേർന്നു. ഷാജി എണ്ണശേരിൽ ആണ് വീഡിയോയും തത്സമയ സംപ്രേക്ഷണവും നടത്തിയത്.  

എൽസി യോഹന്നാൻ ശങ്കരത്തിൽ

ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ് തന്റെ പ്രസംഗത്തിൽ ഒരേ സമയം സന്തോഷവും ദുഖവും  പകരുന്നതാണ് ഈ ചടങ്ങ്  എന്ന് ചൂണ്ടിക്കാട്ടി. മഹാമാരിക്ക് ഇരയാകാതെ  നമുക്ക് ഈ പരിപാടി  നടത്താനും ഒത്തുചേരാനും  അവസരം ലഭിച്ചതിലാണ്  സന്തോഷം. നമ്മോടൊപ്പം ഉണ്ടായിരുന്ന പലരും, പ്രത്യേകിച്ച് പയനിയർ അവാർഡ് ജേതാവ്  ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പയും,  ഏതാനും മാസം മുൻപ്   വിടപറഞ്ഞതാണ്  ദുഃഖം 

ഇ-മലയാളിയുടെ മാനേജിംഗ് എഡിറ്ററും പാർട്ട്ണറുമായ   സുനിൽ ട്രൈസ്റ്റാർ   സ്വാഗതം ആശംസിച്ചു. സമൂഹത്തോടൊപ്പം നിലകൊള്ളുന്ന ഇ-മലയാളിക്ക് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു.

വീഡിയോ: ഷാജി എണ്ണശേരിൽ 

വ്യാജവാർത്തകൾ പ്രചരിപ്പിക്കുമ്പോൾ, സത്യം പുറത്തുകൊണ്ടുവരാനും യാഥാർഥ്യത്തിന്റെ നേർചിത്രം പകർത്താനും ഇ-മലയാളി നടത്തുന്ന സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ്  സെനറ്റർ കെവിൻ തോമസ് പ്രസംഗം ആരംഭിച്ചത്. കുട്ടിക്കാലത്ത്  സാഹിത്യ താല്പര്യം ഉണ്ടായിരുന്നു. ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്നു.  പിന്നീട് വായന സിലബസിലേക്ക് പരിമിതപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. 

ഹൈസ്‌കൂൾ കാലത്ത്  നാടകരചനയിൽ മുഴുകിയ ഓർമ്മകലും  സെനറ്റർ പങ്കുവച്ചു.നാടകം എഴുതി സുഹൃത്തുക്കളെക്കൊണ്ട് അഭിനയിപ്പിക്കുന്നതായിരുന്നു അക്കാലത്തെ വിനോദം. 

ബാബു വഗീസ് 

സെനറ്റർ പദവിയുടെ  ഭാരം അഴിച്ചു വച്ച് സാധാരണ മലയാളിയായി സദസ്സിനോപ്പം ചേർന്ന് അദ്ദേഹം ഏവരെയും അമ്പരപ്പെടുത്തുകയും  പുരസ്കാരങ്ങൾ വിതരണം ചെയ്തുകൊണ്ട് വേദി ധന്യമാക്കുകയും ചെയ്തു

വിവിധ ഇടങ്ങളിൽ, വിവിധ തലങ്ങളിൽ ചിതറിക്കിടക്കുന്ന മലയാളി സമൂഹത്തെ ഏകീകരിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇ-മലയാളി വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന്  ന്യൂയോർക്ക്  സിറ്റി കൗൺസിലിലേക്ക്  മത്സരിച്ച ശ്രീ. കോശി തോമസ് അഭിപ്രായപ്പെട്ടു. 

അബ്‌ദുൽ പുന്നയൂർക്കുളം

"കമ്മ്യൂണിറ്റി അംഗങ്ങളിലേക്ക് വ്യക്തതയോടെ  ഒരുകാര്യം  എത്തിക്കാനും അവരെ ബോധവൽക്കരിക്കാനും നമ്മുടെ ഭാഷയിൽനിന്ന് നമ്മുടെ ചുറ്റുവട്ടത്തെ തൊട്ടറിയുന്നൊരു മാധ്യമം വളരെ പ്രധാനമാണ്. ആ ദൗത്യമാണ് ഇ-മലയാളി നിറവേറ്റുന്നത്. എന്റെ ഇലക്ഷൻ ക്യാമ്പെയ്‌നിൽ അടക്കം, പൂർണ പിന്തുണ നൽകി നെടുംതൂണായി നിന്ന ഇ-മലയാളിയോട് നന്ദി. 

" പത്താം വയസ്സിൽ അമേരിക്കയിൽ എത്തിയ  ബാലനിൽ നിന്ന് നിരന്തരമായ പരിശ്രമത്തിലൂടെ  ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ സെനറ്ററായി വളർന്ന  കെവിൻ തോമസ് നമ്മുടെ ഏവരുടെയും  സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ്. സെനറ്റർ  സ്ഥാനത്ത് എത്തിച്ചേരുന്നതിനു വളരെ മുൻപേ നമ്മുടെ കമ്മ്യൂണിറ്റിക്കു വേണ്ടി സ്തുത്യർഹമായ സേവനങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അറ്റോർണിയായി തുടർന്നിരുന്നെങ്കിൽ ലക്ഷക്കണക്കിന്  ഡോളർ  നേടാൻ അവസരം ഉണ്ടായിരുന്നിട്ടും ജനസേവനത്തിനായിരുന്നു അദ്ദേഹം മുൻഗണന നൽകിയത്. സ്റ്റുഡന്റ് ലോൺ അടയ്ക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുവേണ്ടിയും കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായി ആവശ്യങ്ങൾ അറിയിച്ച ഓരോ വ്യക്തിയിലേക്കും സഹായം എത്തിക്കാൻ അദ്ദേഹം ഇപ്പോഴും ശ്രമം തുടരുകയാണ്." സെനറ്റർ കെവിൻ തോമസിന് സ്വാഗതം അർപ്പിച്ചുകൊണ്ട് കോശി തോമസ് പറഞ്ഞു.

ജോസ് ചെരിപുരം

സാമൂഹ്യ നേതാവും അമേരിക്കയിലെ മലയാളി പൗരോഹിത്വത്തിന്റെ വഴിക്കാട്ടിയുമായിരുന്ന ശങ്കരത്തിൽ  അച്ചന്റെ സമുദായ ഉദ്ധാരണ പ്രവർത്തനങ്ങളും സഹായങ്ങളും എല്ലാക്കാലത്തും  ഓർമ്മിക്കപ്പെടുമെന്ന്  ഇമലയാളി പത്രാധിപ സമിതി അഭിപ്രായപ്പെടുകയും അദ്ദേഹത്തിന്റെ  ആത്മാവിന്  നിത്യശാന്തി നേരുകയും ചെയ്തു. അദ്ദേഹത്തിന്റെ ചിത്രം വേദിയിൽ സ്ഥാപിച്ചിരുന്നു.

ശങ്കരത്തിൽ അച്ചനുവേണ്ടി ഭാര്യ  എൽസി യോഹന്നാൻ ശങ്കരത്തിൽ പുരസ്കാരം സെനറ്ററിൽ നിന്ന് ഏറ്റുവാങ്ങി. പ്രിൻസ് മാർക്കോസ്  അച്ഛന്റെ സംഭാവന വിവരിച്ചു 

ജോർജ്ജ് എബ്രഹാം

ദശാബ്ദങ്ങളായി കവിത, ലേഖനം, ഹാസ്യം, നിരൂപണം എന്നീ മേഖലകളിൽ തന്റേതായ സംഭാവനകൾ നൽകി മലയാള ഭാഷയെ  പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രീ ജോസ് ചെരിപുരം ഇ മലയാളിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വീകരിച്ചു. നാട്ടിലെ എഴുത്തുകാരെയും അമേരിക്കൻ എഴുത്തുകാരെയും കുറിച്ച് ഹാസ്യം ചാലിച്ച സ്വതസിദ്ധമായ ശൈലിയിൽ  അദ്ദേഹം പങ്കുവച്ച വാക്കുകൾ സദസ്സിൽ ചിരിപടർത്തി. വിദ്യാഭ്യാസയോഗ്യത വച്ചല്ല എഴുത്തുകാരനെ അളക്കേണ്ടതെന്നും അങ്ങനെ ആയിരുന്നെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിനെ സാഹിത്യകാരനായി അംഗീകരിക്കാൻ കഴിയാതെ വരുമായിരുന്നെന്നും വിദ്യാസമ്പന്നർ എല്ലാം തന്നെ എഴുത്തുകാർ ആകുമായിരുന്നെന്നും ചെരിപുരം പറഞ്ഞു. അവാർഡ് ജേതാവിനെ  രാജു തോമസ് പരിചയപ്പെടുത്തി.

തൂലിക പടവാളാക്കി, മനുഷ്യാവകാശം നേടിയെടുക്കുന്നതിനു  പോരാടുന്ന പ്രിയ സുഹൃത്ത് എന്ന മുഖവുരയോടെ ഫോമാ ട്രഷറർ തോമസ് ടി ഉമ്മൻ, ഇ മലയാളിയുടെ ഇംഗളീഷ് ലേഖനത്തിനുള്ള പുരസ്കാരം നേടിയ ശ്രീ ജോർജ്ജ് എബ്രഹാമിനെ വേദിയിലേക്ക് ക്ഷണിച്ചു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ഫാ. സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾ നാട്ടിലെ മാധ്യമങ്ങൾ പറയാൻ മടിച്ചകാര്യങ്ങൾപോലും വെളിച്ചത്തുകൊണ്ടുവരാൻ  വീറോടെ കുറിച്ച അദ്ദേഹത്തിന്റെ  ലേഖനങ്ങളെ അഭിനന്ദിക്കാനും തോമസ് ടി. ഉമ്മൻ  മറന്നില്ല. 

അറുപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയ  ജോർജ്ജ് എബ്രഹാം,. ധാരാളം സാമൂഹ്യ സംഘടനകളിലെ  പ്രമുഖ പ്രവർത്തകനും  ഇന്ത്യൻ  ഓവർസീസ് കോൺഗ്രസിന്റെ  വൈസ് ചെയറുമാണ്.

ആദ്യകാല മലയാളികളിലൊരാളായ  വി.എം. ചാക്കോ വെള്ളരിങ്ങാട്ട് താൻ അറുപതുകളിൽ നാട്ടിൽ പത്രം ഇറക്കിയയത് അനുസ്മരിച്ചു. ജോർജ് എബ്രഹാമുമൊത്തുള്ള പ്രവർത്തനങ്ങളും വിവരിച്ചു.

പി ടി പൗലോസ് 

പത്രപ്രവർത്തനത്തോടുള്ള അഭിനിവേശവും അമേരിക്കൻ-മലയാളി കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധതയും കൈമുതലാക്കിയുള്ള   ഇ -മലയാളിയുടെ അർപ്പണബോധത്തെ അഭിനന്ദിച്ചുകൊണ്ടാണ് ജോർജ്ജ് എബ്രഹാം പുരസ്കാരം ഏറ്റുവാങ്ങിയത്. മാതൃരാജ്യത്ത് നടക്കുന്ന അനീതികൾക്കെതിരെ പ്രവാസികൾ ശബ്ദമുയർത്തണമെന്നും അദ്ദേഹം  അഭ്യർത്ഥിച്ചു.

മലയാള ലേഖനത്തിനുള്ള  അവാർഡ് നേടിയ സ്വതന്ത്ര ചിന്തകനും പ്രശസ്ത പത്രപ്രവർത്തകനുമായ ശ്രീ പി ടി പൗലോസിന്റെ സർഗ്ഗപ്രതിഭയ്ക്ക് ലഭിച്ച അംഗീകാരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് മനോഹർ തോമസാണ് അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചത്. മൗലികമായ ആശയങ്ങൾ സ്വതസിദ്ധമായ ഒരു ശൈലിയിലൂടെ നാട്ടിലെയും അമേരിക്കയിലെയും സാമൂഹിക പ്രശ്നങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നു. ഒപ്പം ചെറുകഥകളും കവിതകളും എഴുതുന്നു.

തന്നിൽ ഒരെഴുത്തുകാരനുണ്ടെന്ന് കണ്ടെത്തിയ ഇ മലയാളിയുടെ തുറന്ന മനസ്സിന് നന്ദി പറഞ്ഞുകൊണ്ടാണ് പൗലോസ് അവാർഡ് സ്വീകരിച്ചത്. സ്വതന്ത്ര ചിന്തകരായ എഴുത്തുകാരുടെ കൂട്ടായ്മ കൊണ്ടേ  സാംസ്കാരിക പരിവർത്തനം സാധ്യമാകൂ എന്നദ്ദേഹം വേദിയിൽ അഭിപ്രായപ്പെട്ടു.

ഇ- മലയാളിയുടെ മാൻ ഓഫ് ദി ഇയർ പുരസ്കാരം  നേടിയ ശ്രീ ബാബു വഗീസിനെ ശ്രീമതി ലോന എബ്രഹാം   വേദിയിലേക്ക് സ്വാഗതം ചെയ്തു. ഫ്ലോറിഡ    ഗവർണർ റിക് സ്‌കോട്ട് നിയമിച്ച  ബോർഡ് ഓഫ് പ്രൊഫഷണൽ എൻജിനീയേഴ്‌സിന്റെ അദ്ധ്യക്ഷനാണ്  അദ്ദേഹം.  1988 -ൽ  ഫ്‌ലോറിഡയിൽ അദ്ദേഹം സ്ഥാപിച്ച    അബ്ടെക് എഞ്ചിനീയറിംഗിൽ   കേരളത്തിലും ഫ്ളോറിഡയിലുമായി എൺപതിലധികം എൻജിനീയേഴ്‌സ് പ്രവർത്തിക്കുന്നു .

'മലയാള ഭാഷയും  സാഹിത്യവും  ഈ കുടിയേറ്റ മണ്ണിൽ പരിപാലിച്ചു വളർത്തി പരിപോഷിപ്പിക്കുന്നതോടൊപ്പം തന്നെ സാഹിത്യ-സാംസ്കാരിക-സാമൂഹിക പ്രതിഭകൾക്ക് അർഹമായ ആദരവും അംഗീകാരവും കൊടുക്കുന്നതിലുള്ള സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതിലൂടെയാണ് ഇ-മലയാളി ഉത്‌കൃഷ്ടമാകുന്നത്," പുരസ്കാരവേദിയിൽ   ബാബു വർഗീസ് പറഞ്ഞു.

ഇംഗ്ലീഷ്  കവിത രചനയ്ക്കുള്ള സമ്മാനം  ശ്രീ അബ്‌ദുൽ പുന്നയൂർക്കുളം സ്വീകരിച്ചു . ഇംഗ്ലീഷിലും  മലയാളത്തിലും രചന നടത്തുന്ന  അനുഗ്രഹീത എഴുത്തുകാരനാണ് അദ്ദേഹം.

ലാന ജോ. സെക്രട്ടറി കെ.കെ. ജോൺസൺ അബ്ദുൽ പുന്നയൂർക്കുളത്തെ പരിചയപ്പെടുത്തി. ഒക്ടോബറിൽ ചിക്കാഗോയിൽ നടക്കുന്ന ലാന കൺവൻഷനിൽ കഴിയുന്നത്ര പേര് പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു. 

മലയാള സാഹിത്യത്തിലെ തലമൂത്ത കാരണവരായ ഡോ. എ കെ ബി പിള്ള യാണ് ഇ മലയാളിയുടെ പയനീർ അവാർഡ് നേടിയ മറ്റൊരു പ്രമുഖ വ്യക്തിത്വം. കോവിഡ് ഡെൽറ്റാ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹം ചടങ്ങിനെത്തിയില്ല. 

എഴുപത് വർഷങ്ങൾക്ക് മുമ്പ് കേവലം ഇരുപതു വയസ്സ് തികഞ്ഞപ്പോൾ നോവൽ എഴുതിക്കൊണ്ട്  അദ്ദേഹം സാഹിത്യലോകത്തേക്ക്  പ്രവേശിച്ചു. അറുപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയ ഡോ. പിള്ള വളരെ വർഷം  ഇവിടെ ആന്ത്രോപോളജി  പഠിപ്പിച്ചു .ഇതോടൊപ്പം മലയാളത്തിലും ഇംഗ്ലീഷിലും  സാഹിത്യ രചനകൾ നടത്തി. ഒപ്പം സാമൂഹിക പ്രവർത്തനങ്ങളും. മാനവികതയുടെ വികാസവും മനുഷ്യരുടെയും സമൂഹത്തിന്റെയും ക്ഷേമവും അദ്ദേഹം ജീവിത ലക്ഷ്യമായി കരുതുന്നു. 

ഇ മലയാളിയുടെ കവിത പുരസ്കാരം നേടിയ സീന ജോസഫും  (ബോസ്റ്റൺ) എത്തുകയുണ്ടായില്ല. സൗന്ദര്യവും, ഉൾക്കാഴ്ച്ചയും, കാവ്യഗുണവുമുള്ള കവിതകളാണ് അവരുടേതെന്ന്  വിലയിരുത്തി.വായനക്കാരിൽ ഗൃഹാതുരത്വമുണർത്തുകയും അവരുടെ ജന്മനാട്ടിലെ ആഘോഷങ്ങളിലേക്കും ജീവിതത്തിലേക്കും  കൂട്ടികൊണ്ടുപോകയും ചെയ്യാൻ അവരുടെ കവിതകൾക്ക് കഴിയുന്നുവന്നു പത്രാധിപ സമിതി വിലയിരുത്തി. 

ജനപ്രിയ എഴുത്തുകാരിക്കുള്ള അവാർഡ്  മുംബൈയിൽ നിന്നുള്ള എഴുത്തുകാരി ജ്യോതിലക്ഷ്മി നമ്പ്യാർക്കു വേണ്ടി  എൽസി യോഹന്നാൻ ശങ്കരത്തിൽ ഏറ്റുവാങ്ങി.   വൈവിധ്യമാർന്ന  വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അവർ മൗലികമായ ആശയങ്ങളും സ്വന്തമായ ശൈലിയും സ്വായത്തമായ എഴുത്തുകാരിയാണ്.

ജോയി കുറ്റിയാനി, ഡോ . ജേക്കബ് തോമസ്, അലക്സ് എസ്തപ്പാൻ, ഫിലിപ്പ് ചെറിയാൻ, മോഹൻ ഡാനിയൽ,  തുടങ്ങി ഒട്ടേറെ പേർ  പങ്കെടുത്തു. 

 

Facebook Comments

Comments

  1. OBSERVER NY

    2021-08-05 22:27:59

    ഒരു പുരുഷൻ മറ്റൊരു പുരുഷൻറ്റെ കയ്യിൽ പിടിച്ചു നിന്നാൽ .......

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

View More