മരം കൊത്തി മരം തിന്നു
മരം തീർന്നു പോയില്ല
ചിതൽ മരം തിന്നു
മരം തീർന്ന് പോയില്ല
കൊടുംകാറ്റ് മരം തിന്നു
മരം തീർന്നു പോയില്ല
പേമാരി മരം തിന്നു
മരം തീർന്നു പോയില്ല
മഴു മരം തിന്നു
മരം തീർന്നുകൊണ്ടിരിന്നു
മരം തീർന്ന് തീർന്ന്
മഴുവിന്റെ പിടി തീർന്നു
പിടി തീർന്നൊടുവിൽ
മഴു തീർന്നു
തിരിയുന്നകൂർത്ത പല്ലുള്ള യന്ത്രം
പണി തുടർന്നു
എല്ലാവരും മഴു മറന്നു
മരവും മറന്നുകൊണ്ടിരിക്കുന്നു
മനുഷ്യനും മറവിയാകുമോ?
കണ്ടറിയാം, കൊണ്ടറിയാം