Image

കടല്‍ക്കൊല ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍

ജോബിന്‍സ് Published on 02 August, 2021
കടല്‍ക്കൊല ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍
കടല്‍ക്കൊലക്കേസില്‍ ലഭിക്കുന്ന നഷ്ടപരിഹാര തുകയെ ചൊല്ലി വിവാദം. നഷ്ടപരിഹാരം ലഭിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന വാദവുമായി ഏഴ് മത്സ്യത്തൊഴിലാളികള്‍ കൂടി രംഗത്ത് വന്നു. നിലവില്‍ പത്ത് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇതില്‍ നാല് കോടി വീതം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കും. 

ബാക്കി രണ്ട് കോടി രൂപ ബോട്ടുടമയായ ഫ്രെഡിക്ക് ലഭിക്കും . ബോട്ടുടമയ്ക്ക് ലഭിക്കുന്ന രണ്ട് കോടിയിലാണ് ഏഴ് മത്സ്യത്തൊഴിലാളികള്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്. സംഭവം നടന്ന സമയത്ത് തങ്ങളും ബോട്ടിലുണ്ടായിരുന്നവരാണ് ഇവര്‍. 

സുപ്രീംകോടതിയിലാണ് ഇവര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാരിന് കോടതി നോ്ട്ടീസ് അയച്ചിരുന്നു. 2012 ലാണ് എന്‍ട്രിക്ക ലെക്‌സി എന്ന എണ്ണ കപ്പലില്‍ നിന്നും വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക