Image

വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് സര്‍ക്കാരിന്റെ കൊക്കോണിക്‌സ് ലാപ്‌ടോപ്പ്

ജോബിന്‍സ് Published on 02 August, 2021
വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച്  സര്‍ക്കാരിന്റെ കൊക്കോണിക്‌സ് ലാപ്‌ടോപ്പ്
ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കുടുംബശ്രീ വഴി പണമടച്ച് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. തവണകളായി പണമടച്ചാല്‍ മതിയെന്നതായിരുന്നു കൂടുതല്‍ പേരെയും ഇതിലേയ്ക്ക് ആകര്‍ഷിച്ചത്. 

ആദ്യ കുറച്ച് തവണകള്‍ പണമടച്ചപ്പോള്‍ തന്നെ ചിലര്‍ക്ക് ലാപ്‌ടോപ്പുകള്‍ ലഭിച്ചു കൊക്കോണിക്‌സ് എന്ന കമ്പനിയുടെ ലാപ്‌ടോപ്പാണ് ലഭിച്ചത്. എന്നാല്‍  ലഭിച്ച് അധികദിവസം കഴിയുന്നതിന് മുമ്പേ പലതും പ്രവര്‍ത്തന രഹതമായി സര്‍വ്വീസ് സെന്ററുകള്‍ വഴി മാറ്റി ബന്ധപ്പെട്ടപ്പോള്‍ ചിലര്‍ക്ക് രണ്ടും മൂന്നും തവണ ലാപ്‌ടോപ്പ് മാറ്റി നല്‍കി എന്നിട്ടും അവസ്ഥയില്‍ മാറ്റമില്ല. 

കിട്ടിയ ലാപ് ടോപ്പ് ഉപയോഗ ശൂന്യമാണെങ്കിലും അടയ്ക്കാനുള്ള ബാക്കി തുക തിരിച്ചു നല്‍കേണ്ട അവസ്ഥയിലാണ് എല്ലാവരും . കെഎസ്എഫ്ഇ യാണ് ലോണ്‍ നല്‍കിയിരിക്കുന്നത്. കുടുംബശ്രീകള്‍ക്ക് ലോണിന്റെ കാര്യത്തില്‍ കൂട്ടുത്തരവാദിത്തമാണുള്ളത്. ഇതിനാല്‍ തന്നെ ലോണ്‍ തിരിച്ചടയ്ക്കാതിരിക്കാനാവില്ല. 

ഒന്നിച്ച് പണം മുടക്കി ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരാണ് തവണകളായി പണമടച്ചുള്ള പദ്ധതിയില്‍ ചേര്‍ന്നത്. ഇല്ലാത്ത പണമുണ്ടാക്കി തങ്ങളുടെ മക്കളുടെ ശോഭനമായ ഭാവി സ്വപ്‌നം കണ്ട ഇവര്‍ക്ക് ഇപ്പോള്‍ ഉപയോഗശൂന്യമായ ലാപ്പ്‌ടോപ്പിന് പണം മുടക്കേണ്ട അവസ്ഥയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക