Image

പ്രവാസികള്‍ നട്ടം തിരിയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത്

ജോബിന്‍സ് Published on 02 August, 2021
പ്രവാസികള്‍ നട്ടം തിരിയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത്
ഇക്കഴിഞ്ഞ കാലം വരെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച പ്രവാസികളില്‍ ഒരു നല്ല ശതമാനം ഇന്ന് തങ്ങളുടെ ജോലി സ്ഥലത്തേയ്ക്ക് പോകാനാവാതെ നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. 

ലോക കേരള സഭ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ധൂര്‍ത്ത് ഈ ഘട്ടത്തിലും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഒന്നരക്കോടി രൂപയാണ് ഈ ഇനത്തിലേയ്ക്ക് നീക്കി വച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത എന്നാല്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കുന്ന പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണിതെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടതാണ്. 

വെബ്‌സൈറ്റ്, മാനേജ്‌മെന്റ്, പബ്ലിസിറ്റി, മുന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കല്‍ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും താമസം ഭക്ഷണം, ഗതാഗതം എന്നീ ഇനത്തിലാണ് ഇത്രയധികം തുക മാറ്റിവച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ലോക കേരള സഭയുടെ പേരില്‍ വന്‍ ധൂര്‍ത്ത് നടന്നത് വിവാദമായിരുന്നു. മൂന്നു ദിവസം താമസം ഭക്ഷണം എന്നീ വിഭാഗത്തില്‍ മാത്രം ചെലവഴിച്ചത് 83 ലക്ഷം രൂപയായിരുന്നു. 2019 ല്‍ നടന്ന ലോകകേരള സഭയ്ക്കായി 1.21 കോടി രൂപയാണ് ചെലവാക്കിയത്.

ശക്തമായ എതിര്‍പ്പാണ് ഈ വിഷയത്തില്‍ പ്രതിപക്ഷത്തുനിന്നും ഒപ്പം വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സ്‌ക്യൂട്ടിവ് ഓഫീസറാണ് ലോക കേരള സഭ സംബന്ധിച്ച ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക