Image

കോവിഡ് : അതിര്‍ത്തി കടക്കാനാവാതെ മലയാളികള്‍

ജോബിന്‍സ് Published on 02 August, 2021
കോവിഡ് : അതിര്‍ത്തി കടക്കാനാവാതെ മലയാളികള്‍
വിദേശത്തു നിന്നും എത്തി നാട്ടില്‍ കുടുങ്ങിയവരുടെ നിരവധി കഥകളാണ് കേരളത്തിലുള്ളത്. എന്നാല്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുമ്പോള്‍ അതിര്‍ത്തി സംസ്ഥാനങ്ങളും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പടുത്തിയിരിക്കുന്നത്. 

കേരളാ കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പടിയില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിസല്‍ട്ട് കൈവശമുള്ളവരെ മാത്രമാണ് കടത്തി വിടുന്നത്. അല്ലാത്തവരെ തിരിച്ചു വിടുകയാണ് . രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 

എന്നാല്‍ പരീക്ഷകള്‍ക്കും മറ്റും പോകുന്ന വിദ്യാര്‍ത്ഥികളേയും ആശുപത്രി അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരേയും കടത്തി വിടുന്നുണ്ട്. കെഎസ്ആര്‍ടിസിയും തലപ്പടിവരെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ കേരളാ തമിഴ്‌നാട് അരിര്‍ത്തിയായ വാളയാറില്‍ ആദ്യ ദിവസമായ ഇന്ന് ആര്‍ടിപിസിആര്‍ നിര്‍ബന്ധമല്ല. എന്നാല്‍ നാളെ മുതല്‍ ഇത് കര്‍ശനമാക്കും. 

അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോകാനും ആര്‍ടിപിസിആര്‍ നിര്‍ബന്ധമായതോടെ ഇത് മലയാളികളെ ഏറെ വലയ്ക്കുകയാണ്. സര്‍ക്കാര്‍ തലത്തില്‍ ഇതിനുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക