Image

മഹാരാഷ്ട്രയില്‍ പരസ്പരം പോര്‍വിളിച്ച് ബിജെപിയും ശിവസേനയും

ജോബിന്‍സ് Published on 02 August, 2021
മഹാരാഷ്ട്രയില്‍ പരസ്പരം പോര്‍വിളിച്ച് ബിജെപിയും ശിവസേനയും
കഴിഞ്ഞ കാലം വരെ ഒന്നിച്ചു നിന്ന ബിജെപിയും ശിവസേനയും ഇരുപക്ഷത്തായതോടെ ഇരുവരും തമ്മിലുള്ള വൈര്യം പതിന്‍മടങ്ങശാണ്. ശിവസേന-ബിജെപി ആരോപണ പ്രതാരോപണങ്ങളും പോര്‍ വിളികളും മഹാരാഷ്ട്ര രാഷ്ട്രിയത്തില്‍ സ്ഥിരം സംഭവമാണ്. 

എന്നാല്‍ ഇപ്പോള്‍ ശിവസേനയുടെ ഓഫീസ് തന്നെ ഇടിച്ചു നിരത്തുമെന്നാണ് ബിജെപി എംഎല്‍എ പരസ്യമായി പ്രഖ്യാപിച്ചത്.  എംഎല്‍എ പ്രസാദ് ലാഡിന്റെയാണ് പരാമര്‍ശം. ശിവസേനയുടെ ഹെഡ്ഡോഫിസ് ഇടിച്ചു നിരത്തുമെന്ന ഭീഷണിയാണ് അദ്ദേഹം ഉയര്‍ത്തിയത്. 

എന്നാല്‍ മറുപടിയുമായി എത്തിയത്. ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ നേരിട്ടാണ്. ഉദ്ധവിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ' ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ ആരും ശ്രമിക്കരുത് ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും കഴിയില്ല '

മുഖ്യമന്ത്രിയുടെ മറുപടി വന്നതോടെ ബിജെപി എംഎല്‍എ തന്റെ പരാമര്‍ശം പിന്‍വലിച്ചെന്നതാണ് ഏറ്റവും രസകരമായ കാര്യം. തിരിച്ച് അടി കിട്ടുമെന്ന പേടിയില്ല എന്ന ഹിന്ദി സിനിമയിലെ ഡയലോഗും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക