Image

സാഗര്‍മാല പദ്ധതിയുടെ കീഴില്‍ കേരളത്തിന് 65 പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം

Published on 02 August, 2021
സാഗര്‍മാല പദ്ധതിയുടെ കീഴില്‍ കേരളത്തിന് 65 പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം

സാഗര്‍മാല പദ്ധതിയുടെ കീഴില്‍ കേരളത്തിന് 65 പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ 16 പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം.


 18,161 കോടി രൂപയാണ് ആകെ വകയിരുത്തിയിട്ടുള്ളത്.

49 പദ്ധതികള്‍ പൂര്‍ത്തിയായി വരികയാണെന്നും തുറമുഖ മന്ത്രാലയം അറിയിച്ചു. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായണ് ഇക്കാര്യം അറിയിച്ചത്.


രാജ്യത്തു നിലവില്‍ 202 ബയോ മെഡിക്കല്‍ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തനത്തിലുണ്ടെന്നും 35 പ്ലാന്റുകള്‍ നിര്‍മ്മാണത്തിലാണെന്നും വനം പരിസ്ഥിതിമന്ത്രാലയവും അറിയിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക