Image

ഹോട്ടല്‍ പണിയുന്നതിന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം; 40 കോടി പിഴ

Published on 02 August, 2021
ഹോട്ടല്‍ പണിയുന്നതിന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം; 40 കോടി പിഴ
കൊല്‍ക്കത്ത: നഗരത്തിലെ റസല്‍ സ്ട്രീറ്റില്‍ സപ്തനക്ഷത്ര ഹോട്ടല്‍ പണിയുന്നതിന് നിയമവിരുദ്ധമായി 62 മരങ്ങള്‍ മുറിച്ചുമാറ്റിയ റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപിന് വന്‍തുക പിഴയിട്ട് കല്‍ക്കത്ത ഹൈക്കോടതി. 15 ദിവസത്തിനുള്ളില്‍ 40 കോടി രൂപ അടക്കണമെന്നും 100 മരങ്ങള്‍ നടണമെന്നുമാണ് നിര്‍ദേശം. 2017 ഫെബ്രുവരിയില്‍ എടുത്ത കേസിലാണ് ജൂലൈ 26ന് കോടതി ശിക്ഷ വിധിച്ചത്. 15 ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ ശിക്ഷ ഇരട്ടിയാക്കുമെന്നും ഭീഷണിയുണ്ട്.

മരം മുറിച്ചതിന് ശിക്ഷ ഒഴിവാക്കണമെന്നും ആദ്യമായാണ് ഇത്തരം മരംമുറിയെന്നും വ്യക്തമാക്കി കമ്പനി നല്‍കിയ പരാതിയിലായിരുന്നു കനത്ത തുക പിഴയിട്ട് കോടതി ഇടപെടല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക