Image

കോവാക്‌സിന്റെ 5 % റോയല്‍റ്റി ഐ.സി.എം.ആറിന്

Published on 02 August, 2021
കോവാക്‌സിന്റെ 5 % റോയല്‍റ്റി ഐ.സി.എം.ആറിന്


ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ 5 ശതമാനം റോയല്‍റ്റി ഐ.സി.എം.ആര്‍ വാങ്ങുന്നതില്‍ പ്രതിഷേധം. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഭാരത് ബയോടെകിനൊപ്പം ഐ.സി.എം.ആറും പങ്കാളിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റോയല്‍റ്റിയുടെ 5 ശതമാനം ഐ.സി.എം.ആറിന് നല്‍കുന്നത്.  എന്നാല്‍ ഐ.സി.എം.ആറിന്റെ റോയല്‍റ്റി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ 
വില കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഐ.സി.എം.ആറിന്റെ റോയല്‍റ്റിയ്‌ക്കെതിരെ വിദഗ്ധര്‍ രംഗത്തെത്തുകയും ചെയ്തു.


നിലവില്‍ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ വില കോവാക്‌സിനാണ്.  1410 രൂപയാണ് കോവാക്‌സിന്റെ വില.  ഐ.സി.എം.ആറിന്റെ റോയല്‍റ്റി കോവാക്‌സിന്‍ വിലയില്‍ കാര്യമായി പ്രതിഫലിക്കുന്നുവെന്നും ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ശതമാനം റോയല്‍റ്റി കിട്ടുന്ന ഐ.സി.എം.ആര്‍ 35 കോടി നിക്ഷേപിച്ചപ്പോള്‍ ഭാരത് ബയോടെക് 650 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപിച്ചിട്ടുണ്ടാകുുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അഭിഭാഷകനായ മുരളി നീലകണ്ഠന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക