Image

പ്രധാനമന്ത്രിയുടെ ഉപദേശകന്‍ അമര്‍ജീത് സിന്‍ഹ രാജിവെച്ചു

Published on 02 August, 2021
പ്രധാനമന്ത്രിയുടെ ഉപദേശകന്‍ അമര്‍ജീത് സിന്‍ഹ രാജിവെച്ചു



ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമര്‍ജീത് സിന്‍ഹ തിങ്കളാഴ്ച രാജിവെച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ കേഡറിലെ 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത്. 

ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിന്‍ഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനാകുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ഖുല്‍ബെക്കൊപ്പമായിരുന്നു സിന്‍ഹയുടെ നിയമനം. സിന്‍ഹയുടെ രാജിയുടെ പിന്നിലുളള കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ. സിന്‍ഹയും മാര്‍ച്ചില്‍ രാജിവെച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക