Image

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാന്‍ ലാബ് തന്നെയെന്ന് യു.എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്

Published on 02 August, 2021
കൊറോണ വൈറസിന്റെ ഉത്ഭവം വുഹാന്‍ ലാബ് തന്നെയെന്ന് യു.എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: കോവിഡിന്റെ ഉത്ഭവം വുഹാന്‍ ലാബില്‍ നിന്നാണെന്ന സിദ്ധാന്തത്തിന് ആക്കം കൂട്ടി യു.എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്.  കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി  രൂപികരിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത്തരം തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാണ് ചോര്‍ന്നത് എന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  യു.എസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യു.എസ് ധനസഹായവും ഉള്ള വുഹാന്‍ ലാബ്  മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ കൊറോണ വൈറസുകളെ പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അത്തരം വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


അതേസമയം കോവിഡിന്റെ പുതിയ വകഭേദം വുഹാനില്‍ നിന്നാണ് ചോര്‍ന്നതെന്ന വാദത്തെ ചൈന നിഷേധിച്ചു. 2019-ല്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണ്. എന്നാല്‍ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണ് എന്നത് വിദഗ്ധര്‍ക്കിടയില്‍ തെളിയിപ്പെടാത്ത ഒരു സിദ്ധാന്തമാണ്. കോവിഡ് വൈറസിന്റെ ചോര്‍ച്ച ചൈനയില്‍ നിന്നാണ് എന്ന പ്രസ്താവന ബീജിങ്ങും നിഷേധിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക