Image

യുഎഇയില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വെച്ചാല്‍ രണ്ടു കോടി രൂപവരെ പിഴ നല്‍കേണ്ടിവരും

Published on 02 August, 2021
യുഎഇയില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വെച്ചാല്‍ രണ്ടു കോടി രൂപവരെ പിഴ നല്‍കേണ്ടിവരും

അബുദാബി: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ.  രണ്ടു കോടി രൂപവരെയാണ് പിഴ ഈടാക്കുക. 6 മാസം ജയില്‍ ശിക്ഷയും ഉണ്ടാകും.   കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍, അവരെ മോശമായി കാണിക്കുന്ന  കലാരൂപങ്ങള്‍, ഏതെങ്കിലും തരത്തില്‍ കുട്ടികളുടെ നഗ്നരൂപങ്ങള്‍ വരുന്നത് ഇവയെല്ലാം ക്രിമിനല്‍ കുറ്റമാണ്.  അവ ഏത് സാങ്കേതിക വിദ്യയിലുള്ളതാണെങ്കിലും കടുത്ത നിയമലംഘനമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക