Image

ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ ക്രൂരത: വിദ്യാര്‍ത്ഥികളടക്കം അറുപതോളം മലയാളികള്‍ മംഗളൂരുവില്‍ കുടുങ്ങി

Published on 02 August, 2021
ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ ക്രൂരത: വിദ്യാര്‍ത്ഥികളടക്കം അറുപതോളം മലയാളികള്‍ മംഗളൂരുവില്‍ കുടുങ്ങി


മംഗ്ലൂരു/കാസര്‍കോട്:  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ തീവണ്ടി മാര്‍ഗം മംഗളൂരുവിലെത്തിയ നൂറിലേറെപ്പേരെ പോലീസ് വാഹനത്തില്‍ കയറ്റി ടൗണ്‍ഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റി. വൈകീട്ട് മൂന്നരയോടെയെത്തിയ തീവണ്ടിയില്‍ നിന്നു മാത്രം 50 ഓളം പേരെയാണ് ടൗണ്‍ഹാളിലേക്കു മാറ്റിയത്. ഇവര്‍ക്കെല്ലാം റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ ആന്റിജന്‍ പരിശോധന നടത്തിയെങ്കിലും രാത്രി പത്തു മണിവരെ ഫലം വന്നിട്ടില്ല. ഒരു മണിക്കൂര്‍ നേരം റെയില്‍വേ സ്റ്റേഷനിലിരുത്തി. 


തുടര്‍ന്ന് വാനില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക്കു മാറ്റി. അവിടെ നിന്നാണ് മംഗളൂരു ടൗണ്‍ഹാളിലെത്തിച്ചത്. പിന്നാലെ വന്ന തീവണ്ടിയിലുള്ളവരെയും 
പോലീസ് സ്റ്റേഷനിലും റെയില്‍വേ സ്റ്റേഷനിലുമായി മണിക്കൂറുകള്‍ നിര്‍ത്തിച്ച ശേഷം പലയിടത്തേക്കു മാറ്റിയതായും അറിയുന്നു. ടൗണ്‍ ഹാളിനു പുറത്ത് പോലീസ് കാവലും ഏര്‍പ്പെടുത്തി. ആറര മണിക്കൂര്‍ നേരം വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്ന് ഇവര്‍ പറഞ്ഞു.

രാത്രി 10.45 ഓടെ  മണിയോടെ ഉന്നത പോലീസ്-ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ടൗണ്‍ ഹാളിലെത്തി.സ്ത്രീകളെ മാത്രം പോകാന്‍ അനുവദിച്ചു.ആര്‍.ടി.പി.സി.ആര്‍.പരിശോധന ഫലം കിട്ടുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശത്തോടെയാണ് ഇവരെ വിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക