Image

ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്; ഇറാനിയന്‍ നടന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജോയ് മാത്യു

Published on 02 August, 2021
ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്; ഇറാനിയന്‍ നടന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജോയ് മാത്യു



ഇറാനിയന്‍ ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. താലിബാന്‍ ഭീകരരുടെ അവസാനത്തെ ഇരയാണ് നസര്‍ മുഹമ്മദെന്നും, കലാകാരനായതാണ് ചെയ്ത തെറ്റെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഖാസാ സ്വാന്‍ എന്ന നസര്‍ മുഹമ്മദ് എന്ന ഇറാനിയന്‍ നടന്‍ താലിബാന്‍ ഭീകരതയുടെ അവസാനത്തെ ഇര. കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കി. കൊന്നിട്ടും മൃതശരീരത്തിലേക്ക് വെടിയുണ്ടകള്‍ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത് !
കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം
ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത് എന്തൊരു ദുരന്തം !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക