Image

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനം നൊന്ത് ഭാര്യയും മകനും ജീവനൊടുക്കി

Published on 03 August, 2021
ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനം നൊന്ത് ഭാര്യയും മകനും ജീവനൊടുക്കി
തൃശൂര്‍: മണ്ണംപേട്ട പൂക്കോട് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടില്‍ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകന്‍ അശ്വിന്‍ (13) എന്നിവരെയാണു രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ മുതല്‍ പുറത്തു കാണാതിരുന്നതോടെ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് ഉച്ചയോടെ മൃതദേഹങ്ങള്‍ കണ്ടത്. രണ്ടു മാസം മുന്‍പാണ് സുമേഷ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ അനിലയും മകനും മാത്രമായി വീട്ടില്‍. സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നിഷ്യനാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അശ്വിന്‍. ഫൊറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വരന്തരപ്പിള്ളി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക