Image

വേറിട്ട ഗെറ്റപ്പില്‍ കേശുവായി ദിലീപ്; കൂടെ അനുശ്രീയും

ആശ എസ്. പണിക്കര്‍ Published on 03 August, 2021
വേറിട്ട ഗെറ്റപ്പില്‍ കേശുവായി ദിലീപ്; കൂടെ അനുശ്രീയും
ദിലീപും നാദിര്‍ഷായും ഒരുമിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൊള്ളാച്ചിയില്‍ പുരോഗമിക്കുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതുന്നത്. നാഥ് ഗ്രൂപ്പാണ് നിര്‍മ്മാണം.ഛായാഗ്രഹണം അനില്‍ നായര്‍. നാദിര്‍ഷാ തന്നെ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരികളെഴുതിയിരിക്കുന്നത്   ഹരിനാരായണനാണ്. എഡിറ്റര്‍ സാജന്‍. 

സിദ്ദിഖ്, സലിംകുമാര്‍, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ, സീമ.ജി.നായര്‍, വത്സല മേനോന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, സാദിഖ്, ഗണപതി, പ്രചോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജ്ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി തുടങ്ങിയവരാണ് താരങ്ങള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക