Image

ഇന്ത്യയില്‍ 10 കോടി ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന്‍ നല്‍കി

Published on 03 August, 2021
ഇന്ത്യയില്‍ 10 കോടി ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന്‍ നല്‍കി
ഇന്ത്യയില്‍കഴിഞ്ഞ 196 ദിവസത്തെ വാക്‌സിന്‍ വിതരണത്തിലൂടെ 10 കോടി പൗരന്മാര്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. ഇതോടെഈ ലക്ഷ്യം കൈവരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ശനിയാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്‌ 2021 ജൂലൈ 30 വരെ, 18 വയസ്സിന് മുകളിലുള്ള 10,16,98,166 വ്യക്തികള്‍ക്ക് ഇന്ത്യ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി എന്നാണ്.

നിലവില്‍, 2011 ലെ സെന്‍സസ് അനുപാതം അനുസരിച്ച്‌ 94.02 കോടി വരുന്ന 18 വയസ്സിനുമുകളില്‍ പ്രായമുള്ള രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യാ വിഭാഗത്തിന് മാത്രമേ വാക്‌സിനേഷന്‍ അനുവദിക്കൂ. മൊത്തം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇതുവരെ, പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ 10.82 ശതമാനം പേര്‍ക്ക് അല്ലെങ്കില്‍ 136.13 കോടി ജനസംഖ്യയുടെ 7.47 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 10 കോടിയിലധികം വ്യക്തികള്‍ക്ക് പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 

ഇതുവരെ 1,61,92,18,000 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയ ചൈന, 22,32,99,000 വ്യക്തികള്‍ക്ക് പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.

 10 കോടിയിലധികം വ്യക്തികള്‍ക്ക് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. ഇന്ത്യയെ അപേക്ഷിച്ച്‌ രാജ്യം മൊത്തം വാക്‌സിനേഷനുകളില്‍ ഇന്ത്യയെക്കാള്‍ ഒരല്പം പിന്നിലാണെങ്കിലും രാജ്യത്ത് 16,41,84,080 വ്യക്തികള്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക