Image

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച്‌ പ്രധാനമന്ത്രി

Published on 03 August, 2021
ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച്‌ പ്രധാനമന്ത്രി
ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങളെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിശിഷ്ടാതിഥികളായാണ് ക്ഷണം. ഇതിനൊപ്പം വസതിയില്‍ വച്ച്‌ പ്രധാനമന്ത്രി താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഇക്കുറി ഒളിംപിക്‌സില്‍ പങ്കെടുത്തത്.

ടോക്കിയോ ഒളിംപിക്‌സില്‍ മൂന്ന് മെഡല്‍ ഇതുവരെ ഇന്ത്യ ഉറപ്പാക്കി. ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളി നേടിയപ്പോള്‍ ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലം നേടി.

 ബോക്‌സിംഗില്‍  ലൊവ്‌ലിന ബോര്‍ഗോഹെയ്‌ൻ  മെഡലുറപ്പിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക