Image

മന്ത്രവാദം സംശയിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു

Published on 03 August, 2021
മന്ത്രവാദം സംശയിച്ച്‌  ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു
ഭുവനേശ്വര്‍: ഒഡീഷയില്‍ മന്ത്രവാദം സംശയിച്ച്‌ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകള്‍ അടക്കം നാലുപേരെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുനാജാം ഗ്രാമത്തിലാണ് ആദ്യത്തെ സംഭവം. യുവാവിനെയും ഭാര്യയെയും ബന്ധുവിനെയും പ്രതികള്‍ അടിച്ചുകൊന്നതായി പൊലീസ് പറയുന്നു. മന്ത്രവാദം നടത്തുന്നു എന്ന സംശയമാണ് പ്രകോപനത്തിന് കാരണം.

മയൂര്‍ബഞ്ച് ജില്ലയിലാണ് രണ്ടാമത്തെ സംഭവം. വിധവയെയാണ് കോടാലി കൊണ്ട് വെട്ടിക്കൊന്നതെന്ന് പൊലീസ് പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക