Image

ബാലൻസ് ബീമിൽ സിമോൺ ബയൽസിന് വെങ്കലം

Published on 03 August, 2021
 ബാലൻസ് ബീമിൽ സിമോൺ  ബയൽസിന്  വെങ്കലം

ടോക്കിയോ, ഓഗസ്റ്റ് 3:അമേരിക്കൻ ജിംനാസ്റ്റിക് താരം സിമോൺ  ബയൽസ് (24) ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ആർട്ടിസ്റ്റിക്  ജിംനാസ്റ്റിക്സിന്റെ ബാലൻസ് ബീം മത്സരത്തിൽ ഇന്ന് വെങ്കല മെഡൽ നേടി. 
ടോക്കിയോ ഒളിമ്പിക്സിലെ നിരവധി ജിംനാസ്റ്റിക്സ് ഇവന്റുകളിൽ നിന്ന് മാനസികാരോഗ്യ പ്രശ്നങ്ങളെ  തുടർന്ന്  വിട്ടുനിന്ന താരത്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന പ്രകടനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു  ആരാധകർ.  

ചൈനീസ് താരങ്ങളായ ഗ്വാൻ ചെഞ്ചൻ, ടാങ് ക്സിജിങ്  എന്നിവർ  യഥാക്രമം 14.633,14.233  പോയിന്റുകളുമായി ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ 
 സിമോൺ  14,000 പോയിന്റുകളുമായി  മൂന്നാം സ്ഥാനത്തെത്തി.

മത്സരത്തിൽ നിന്ന് വിട്ടുനിന്നത്  മനസ്സും ശരീരവും ഒരേ താളത്തിലല്ല സഞ്ചരിക്കുന്നതെന്ന് തോന്നിയ അവസ്ഥയിലാണെന്ന് സിമോൺ പറഞ്ഞു. ജിംനാസ്റ്റിക്സിൽ ആ സമന്വയം വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. വീണ്ടും ആത്മവിശ്വാസം കൈവരിച്ചതോടെയാണ് മടങ്ങിവരാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. 

2016 റിയോ ഒളിമ്പിക്സിൽ   4  സ്വർണ്ണ മെഡലുകൾ സ്വന്തമാക്കിയ  സിമോണിൽ നിന്ന് കൂടുതൽ കരുത്തുറ്റ പ്രകടനം വരും മത്സരങ്ങളിൽ ഉണ്ടാകുമെന്നാണ്  കായികപ്രേമികൾ പ്രതീക്ഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക