Image

ടോക്കിയോയില്‍ മൂന്നാം മെഡല്‍ ; മൂന്നും വനിതകള്‍

ജോബിന്‍സ് Published on 04 August, 2021
ടോക്കിയോയില്‍ മൂന്നാം മെഡല്‍ ; മൂന്നും വനിതകള്‍
ടോക്കിയോയില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. ബോക്‌സിംഗില്‍ ലവ്‌ലീന ബോര്‍ഗോഹെയ്‌നാണ് വെങ്കലമെഡല്‍ നേടിയത്. വനിതകളുടെ 69 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലീനയുടെ നേട്ടം . സെമി ഫൈനലില്‍ തുര്‍ക്കിയുടെ ബോര്‍സേനസ് സര്‍മേനലിനോട് പരാജയപ്പെട്ടതോടെയാണ് നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. 

5-0 ത്തിനാണ് തുര്‍ക്കി താരം ലവ്‌ലിനയെ വീഴ്ത്തിയത്. അസം സ്വദേശിയായ ലവ്‌ലിന സെമിയില്‍ പ്രവേശനം നേടിയപ്പോള്‍ തന്നെ ഇന്ത്യ മെഡലുറപ്പിച്ചിരുന്നു. ഈ മത്സരം വിജയിച്ച് ഫൈനലില്‍ എത്തിയിരുന്നെങ്കില്‍ ഒളിംമ്പിക്‌സ് ബോക്‌സിംഗില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിംഗ് താരമെന്ന ബഹുമതിയും ലവ്‌ലിനയ്ക്ക് ലഭിക്കുമായിരുന്നു. 

ടോക്കിയോ ഒളിംമ്പിക്‌സില്‍ ഇന്ത്യക്ക് ഇതുവരെ മൂന്ന് മെഡലുകളാണ് ലഭിച്ചത്. മൂന്നും മെഡലുകളും നേടിയെടുത്തത് വനിതകളാണെന്ന പ്രത്യേകതയും ഉണ്ട്. ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യക്കായി വെള്ളിമെഡല്‍ നേടിയത്.

ഇതിനുശേഷം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി. സിന്ധു വെങ്കലം നേടി ഇതിനു ശേഷം മൂന്നാമത്തെ മെഡലാണ് ഇപ്പോള്‍ ലവ്‌ലീനയിലൂടെ ഇപ്പോള്‍ ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക