Image

'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:

ജീമോൻ റാന്നി Published on 04 August, 2021
'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്‌) ന്റെ  ആഭിമുഖ്യത്തില്‍ നടന്ന ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ (ഓപ്പൺ) ആവേശകരമായ ഫൈനലില്‍ പെർഫെക്റ്റ് ഓക്കേ (Perfect OK) ടീം ചാമ്പ്യന്മാരായി മെഗാ സ്‌പോൺസർ അലക്‌സ് പാപ്പച്ചന്‍ (എംഐഎച്ച് റിയല്‍റ്റി) സംഭാവന ചെയ്ത ടി.എം.ഫിലിപ്സ്  മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി സ്വന്തമാക്കി.

ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിൽ (ശനി, ഞായർ) ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ വച്ചായിരുന്നു ടൂർണമെന്റ്.    

ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ നേടിയാണ് ഹൂസ്റ്റണിലെ ബാഡ്മിന്റണ്‍ രംഗത്തെ താരജോഡികളായ   ജോര്‍ജും ജോജിയും ചേര്‍ന്ന് പെർഫെക്റ്റ് ഓക്കേ ടീമിനെ വിജയത്തിലേക്കെത്തിച്ചത് (21-14, 21-10) വീറും വാശിയുമേറിയ പോരാട്ടം കാഴ്ച വെച്ച 'മഹാബലി' (Mahabali)   ടീമംഗങ്ങളായ  പ്രമുഖ ബാഡ്മിന്റണ്‍ താരങ്ങളായ രാജൂം ഷാന്റോയും  ഗ്രാൻഡ് സ്പോൺസർ രെഞ്ചു രാജ്  സംഭാവന ചെയ്ത റണ്ണര്‍ അപ്പിനുള്ള എവര്‍ റോളിങ്ങ് ട്രോഫിയില്‍ മുത്തമിട്ടു.

50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തിയ സീനിയർസ് ടൂർണമെന്റിറ്റ്ൽ 'ഇ ബുൾ ജെറ്റ്' (E- Bull Jet) ടീം ചാമ്പ്യന്മാരായി ഡയമണ്ട് സ്പോൺസർ റജി.വി.കുര്യൻ  (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വാൽവ്) സംഭാവന ചെയ്ത എവർ റോളിങ്ങ് ട്രോഫി സ്വന്തമാക്കി. നേരിട്ടുള്ള രണ്ടു സെറ്റുകള്‍ നേടിയാണ് ഹൂസ്റ്റണിലെ താരജോഡികളായ  ജോർജും പ്രേമും ചേര്‍ന്ന്  ടീമിനെ വിജയത്തിലേക്കെത്തിച്ചത് (21-19, 21-16) ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന  പോരാട്ടം കാഴ്ച വച്ച "ഡ്രോപ്പ് കിങ്‌സ്‌" (Drop Kings) ടീമംഗങ്ങളായ  ഹൂസ്റ്റണിലെ അറിയപ്പെടുന്ന ബാഡ്മിന്റണ്‍ താരങ്ങളായ അനിലും വിനുവും മാസ്റ്റർ പ്ലാനറ്റ് യുഎസ് എ (ജോർജ് ജേക്കബ്) സംഭാവന ചെയ്ത റണ്ണര്‍ അപ്പിനുള്ള എവര്‍ റോളിങ്ങ് ട്രോഫി സ്വന്തമാക്കി.      

ഹൂസ്റ്റണിലെ മികച്ച കളിക്കാരടങ്ങിയ 16 ടീമുകൾ ഓപ്പൺ ടൂണമെന്റിലും 8 ടീമുകൾ സീനിയർസ് ടൂര്‍ണമെന്റിലും പങ്കെടുത്തു.

ഓപ്പൺ ടൂർണമെന്റ് ബെസ്ററ് പ്ലെയർ ആയി ജോജിയും സീനിയർസ് ടൂർണമെന്റ് ബെസ്ററ് പ്ലയെർ ആയി ജോർജും തെരഞ്ഞെടുക്കപ്പെട്ടു. പീപ്പിൾസ് ചോയ്സ് ട്രോഫി വിനു കരസ്ഥമാക്കി. ബാലുവും മകൾ വിമലയും ചേര്ന്നുള്ള ടീം ഓപ്പൺ ടൂർണമെന്റിനെ ശ്രദ്ധേയമാക്കി. ടൂർണമെന്റിലെ ഏക വനിതാ താരം കൂടിയായിരുന്ന വിമല റൈസിംഗ് സ്റ്റാർ ട്രോഫിയിൽ മുത്തമിട്ടു.

വിജയികൾക്ക് വ്യക്തിഗത ട്രോഫികളും ക്യാഷ് അവാർഡുകളും നൽകി.

ഓഷ്യനസ്  ലിമോസിൻ ആന്റ് റെന്റൽസ് , ചെട്ടിനാട് ഇന്ത്യൻ റെസ്റ്റോറന്റ്,  ചാണ്ടപിള്ള മാത്യു ഇൻഷുറൻസ്, മല്ലു കഫേ റേഡിയോ, ആഷാ റേഡിയോ, അപ്ന ബസാർ, ഷാജു തോമസ്സ്‌, ഷാജി പാപ്പൻ, മാത്യൂ കൂട്ടാലിൽ, വിനോദ് വാസുദേവൻ, മാത്യൂസ് മുണ്ടക്കൽ, രാജേഷ് വർഗീസ്, മൈസൂർ തമ്പി തുടങ്ങിയവരായിരുന്നു മറ്റു സ്‌പോൺസർമാർ.
           
സ്‌പോർട്സ്‌  കൺവീനർ റജി കോട്ടയത്തോടോപ്പം മാഗ് ഭാരവാഹികളായ പ്രസിഡണ്ട് വിനോദ് വാസുദേവൻ, സെക്രട്ടറി ജോജി ജോസഫ്, ട്രഷറർ മാത്യു കൂട്ടാലിൽ,  രാജേഷ് വർഗീസ്, റെനി കവലയിൽ, ഷിബി റോയ്, റോയ് മാത്യു, രമേഷ്  അത്തിയോടി, ഡോ.ബിജു പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.

ഞായറാഴ്ച വൈകിട്ടു നടന്ന സമാപന സമ്മേളനത്തിൽ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ സ്പോർട്സ് കോർഡിനേറ്റർ ഫാ. ജെക്കു സക്കറിയ മുഖ്യാഥിതിയായിരുന്നു.
   
അനിത് ഫിലിപ്പ്, ബിജു ചാലയ്ക്കൽ, അനിൽ ജനാർദ്ദനൻ, ജോസ് ചെട്ടിപറമ്പിൽ,    ഷാജി പാപ്പൻ, രെഞ്ചു രാജ്, അനിൽ വർഗീസ് തുടങ്ങിയവർ ടെക്നിക്കൽ സപ്പോർട്ടിനു നേതൃത്വം നൽകി.

ഹൂസ്റ്റണിലെ ഏറ്റവും മികച്ച മലയാളി ബാഡ്മിന്റൺ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച ടീമംഗങ്ങൾ, സ്പോൺസർമാർ, കാണികളായി വന്ന്  പ്രോത്സാഹിപ്പിച്ച മലയാളി സുഹൃത്തുക്കക്കൾ, ടെക്നിക്കൽ സപ്പോർട്ട് ടീം ലീഡർ അനിത് ഫിലിപ്പ്, ടെക്നിക്കൽ ടീമംഗങ്ങൾ, മാഗ് ഭാരവാഹികൾ തുടങ്ങി എല്ലാവർ        
ക്കും കൺവീനർ റജി കോട്ടയം നന്ദി അറിയിച്ചു.  



ജീമോൻ റാന്നി 
'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക