Image

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരും സുപ്രീം കോടതിയിലേയ്ക്ക്

ജോബിന്‍സ് Published on 04 August, 2021
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരും സുപ്രീം കോടതിയിലേയ്ക്ക്
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരളാ സര്‍ക്കാരും സുപ്രീം കോടതിയിലേയ്ക്ക്. സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി പരമാര്‍ശത്തിനെതിരെയാണ് സര്‍ക്കാര്‍ കോടതിയിലേയ്ക്ക് നീങ്ങുന്നത്. 

ഇത് സംബന്ധിച്ച് അനുകൂല നിയമോപദേശം ലഭിച്ചെന്നും ഉടന്‍തന്നെ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇപ്പോള്‍ ഒരു വിഭാഗത്തിനും ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്ല്യങ്ങളില്‍ യാതൊരു കുറവും ഉണ്ടാകില്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം മറ്റുചിലതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഈ വിഷയത്തില്‍ ഇപ്പോള്‍ കോടതിവിധി അനുസരിച്ച് തന്നെ മുന്നോട്ടുപോകുമെന്നും ഭാവി നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ  സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കിയതിനെതിരെ ഇന്നലെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മുസ്ലീം സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക