Image

സമീക്ഷ യുകെയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു

Published on 21 August, 2021
 സമീക്ഷ യുകെയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ലണ്ടന്‍: സമീക്ഷ യുകെയുടെ ഈ വര്‍ഷത്തെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഹീത്രൂ സെന്‍ട്രല്‍ ബ്രാഞ്ചിന്റെ സമ്മേളനം ജൂലൈ 25ഞായറാഴ്ച നടത്തപ്പെട്ടു. പ്രസ്തുത യോഗത്തില്‍ ദേശീയ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍, സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, ബ്രാഞ്ചിന്റെ ചുമതലയുള്ള, സെക്രട്ടറിയേറ്റ് മെന്പര്‍ മോന്‍സി എന്നിവര്‍ പങ്കെടുത്തു.

ബ്രാഞ്ച് പ്രസിഡന്റ് പ്രതിഭ കേശവന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ബ്രാഞ്ച് സെക്രട്ടറി റോഹന്‍ മോന്‌സിയുടെ സ്വാഗത പ്രസംഗത്തോടെ തുടക്കമായി. വൈസ് പ്രസിഡന്റ് അനീഷ് എബ്രഹാം, ജോയിന്റ് സെക്രട്ടറി അഭിലാഷ് എസ്. എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ബ്രാഞ്ച് രൂപികരിച്ചു ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സമീക്ഷ യുകെയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ബ്രാഞ്ചിനെ നാഷണല്‍ പ്രസിഡന്റും നാഷണല്‍ സെക്രട്ടറിയും അഭിനന്ദിച്ചു.

കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിഞ്ഞത് സമീക്ഷ യുകെയുടെ ഒരു ചരിത്ര നേട്ടമായി സമ്മേളനം വിലയിരുത്തി. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച നേതൃത്വത്തിനും അതില്‍ സഹകരിച്ച എല്ലാ ബ്രാഞ്ചുകള്‍ക്കും സമ്മേളനം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു . ഈ വര്‍ഷം നടക്കാന്‍ പോകുന്ന ദേശീയ സമ്മേളനത്തിന് ബ്രാഞ്ചിന്റെ ഭാഗമായി എല്ലാവിധ സഹായസഹകരണങ്ങളും ഉറപ്പാക്കി. മേയ് മാസത്തില്‍ ബ്രാഞ്ച് രൂപീകരിച്ചപ്പോള്‍ തെരഞ്ഞെടുത്ത അതെ ഭാരവാഹികള്‍ തന്നെ വരുന്ന രണ്ടുവര്‍ഷങ്ങള്‍ കൂടി തുടരാന്‍ സമ്മേളനം തീരുമാനിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക