Image

അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളിയായ ജിനിഷ് രാജനെ നിയമിച്ചു

Published on 27 August, 2021
 അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളിയായ ജിനിഷ് രാജനെ നിയമിച്ചു


ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളി തിളക്കം. ഡബ്ലിനിലെ ഹോളിസ്ടൗണില്‍ താമസിക്കുന്ന ജിനിഷ് രാജനെയാണ് പുതിയ പീസ് കമ്മീഷണറായി നിയമിതനായത്. ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് മിനിസ്റ്റര്‍ ജെയിംസ് ബ്രൗണ്‍ ഇത് സംബന്ധിച്ച ഉത്തരവ് കൈമാറി. ഡബ്ലിനിലും അനുബന്ധ കൗണ്ടികളായ വിക്‌ളോ, കില്‍ഡെയര്‍, മീത്ത് എന്നീ കൗണ്ടികളിലുമാണ് ജിനിഷിന്റെ സേവനം ലഭ്യമാകുന്നത്.

പീസ് കമ്മീഷണര്‍ എന്നത് ഒരു ഹോണററി നിയമനമാണ്. അയര്‍ലന്‍ഡിലെ വിവിധ സേവനങ്ങള്‍ക്കു ആവശ്യമായ രേഖകള്‍ സാക്ഷ്യപെടുത്തുക, സര്‍ട്ടിഫിക്കറ്റുകല്‍ സാക്ഷ്യപെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍.

പീസ് കമ്മീഷണര്‍മാര്‍ക്ക് സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരമുണ്ടെങ്കിലും ഈ അധികാരങ്ങള്‍ അപൂര്‍വമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. മിക്ക കേസുകളിലും, സെര്‍ച്ച് വാറന്റുകള്‍ക്കുള്ള അപേക്ഷകള്‍ പ്രാദേശിക ജില്ലാ കോടതിയിലാണ് സമര്‍പ്പിക്കുന്നത്. എന്നിരുന്നാലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സെര്‍ച്ച് വാറന്റുകള്‍ക്കായി ഗാര്‍ഡ, പീസ് കമ്മീഷണറെ സമീപിക്കാറുണ്ട്.


പീസ് കമ്മീഷണര്‍ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ വേലുലമരലരീാാശശൈീിലൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താമസിയാതെ തന്നെ ഇവ ലഭ്യമാക്കുമെന്നു ജിനീഷ് പറഞ്ഞു.

2011ല്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ആരംഭിച്ച ജിനിഷിനു ഹോസ്പിറ്റലിലെ കാര്‍ഡിയാക്ക് റീഹാബിലിറ്റേറ്റഷന്‍ പ്രോഗ്രാമിന്റെ ചുമതലയാണുള്ളത്. ട്രിനിറ്റി കോളേജില്‍ നിന്നും ഐറിഷ് മാനേജ്മന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രണ്ട് ബിരുദാനധര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ജിനിഷ് തന്റെ ഏറ്റവും പുതിയ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍.

അങ്കമാലിയില്‍ അരുവികുഴിയില്‍ കുടുംബാംഗമായ ജിനീഷിന്റെ ഭാര്യ ജെറ്റ്‌സി മാത്യു ഡബ്ലിനില്‍ സ്റ്റാഫ് നഴ്‌സ് ആണ്. മക്കള്‍: ജോലീന്‍ ജിനീഷ്, ജോവാന ജിനീഷ്.

റിപ്പോര്‍ട്ട്: സിന്ധു ഫിലിപ്പ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക