ദമ്മാം: കൊറോണ രോഗബാധയുടെ സാമൂഹിക അന്തരീക്ഷത്തില്‍, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിയ്ക്കുന്നു.
'പ്രതീക്ഷ 2021' എന്ന നവയുഗം ഓണാഘോഷ പരിപാടികള്‍, സെപ്റ്റംബര്‍ 3 വെള്ളിയാഴ്ച സൗദി സമയം വൈകുന്നേരം 4 മണി മുതല്‍ ഓണ്‍ലൈനായി സൂം പ്ലാറ്റ്ഫോമില്‍ നടക്കും.
മികച്ച വാഗ്മിയും കേരളത്തിന്റെ മുന്‍ കൃഷി വകുപ്പ് മന്ത്രിയുമായ സ: മുല്ലക്കര രത്നാകരന് പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിയ്ക്കും.
നവയുഗം കുടുംബസംഗമം, ആശംസപ്രസംഗങ്ങള്‍, പ്രവാസി കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പരിപാടിയിലേയ്ക്ക്, എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനും, ആക്റ്റിങ് സെക്രെട്ടറി ദാസന് രാഘവനും പത്രക്കുറിപ്പിലൂടെ അറിയിച്ചു.