Gulf

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

Published

onറിയാദ്: നാട്ടിലേക്ക് മടങ്ങുന്ന നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് സംഘടനയുടെ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ നാലുവര്‍ഷമായി പ്രസിഡന്റ് പദവി വഹിക്കുന്ന ബാലകൃഷ്ണന് സംഘടനയുടെ ഉപഹാരം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ കൈമാറി. നവോദയ കുടുംബവേദി, ഷിഫ, ബത്ത, ഹാര, മുറൂജ്, ന്യൂസനയ, ഫഹാസ് അല്‍ ദൗരി, അസീസിയ തുടങ്ങിയ യൂണിറ്റുകളും ഉപഹാരങ്ങള്‍ കൈമാറി. റിയ സാംസ്‌കാരിക വേദിയെ പ്രതിനിധികരിച്ച് ക്‌ളീറ്റസ്, അബ്ദുല്‍ സലാം എന്നിവര്‍ ബാലകൃഷ്ണനെ പൊന്നാടയണിയിച്ചു. എന്‍ ആര്‍ കെയെ പ്രതിനിധീകരിച്ചു സത്താര്‍ കായംകുളം ചടങ്ങില്‍ പങ്കെടുത്തു.

യാത്രയയപ്പ് യോഗം ബാബുജി ഉദ്ഘാടനം ചെയ്തു. നവോദയയുടെ തുടക്കകാലം മുതല്‍ നിസ്വാഥ സേവനത്തിലൂടെ സംഘടനയുടെ വളര്‍ച്ചയില്‍ ബാലകൃഷ്ണന്‍ വഹിച്ച പങ്ക് ബാബുജി വിവരിച്ചു. നിസ്വാര്‍ഥ സേവനത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് ബാലകൃഷ്ണനെന്ന് പ്രാസംഗികര്‍ അനുസ്മരിച്ചു. രവീന്ദ്രന്‍ പയ്യന്നൂര്‍, പൂക്കോയ തങ്ങള്‍, ഷാജു പത്തനാപുരം, ലളിതാംബിക അമ്മ, കലാം, ശ്രീരാജ്, അനില്‍ മണന്പൂര്, ഗ്ലാഡ്‌സണ്‍, മനോഹരന്‍, അനില്‍ പിരപ്പന്‍കോട്, ഷഫീക്, സലിം, മിഥുന്‍, കാജല്‍, ആതിര ഗോപന്‍, കുമ്മിള്‍ സുധീര്‍ തുടങ്ങിയവരും നിബു വര്‍ഗീസ്, വിനോദ് കൃഷ്ണ (ന്യൂ ഏജ്), ക്‌ളീറ്റസ് (റിയ) തുടങ്ങിയവരും സംസാരിച്ചു. നാട്ടില്‍നിന്നും നവോദയയുടെ മുന്‍കാല ഭാരവാഹികളായ ഉദയഭാനു, രതീഷ്, അന്‍വാസ്, നിസാര്‍ അഹമ്മദ് എന്നിവര്‍ ഓണ്‍ലൈന്‍വഴി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ നവോദയ വൈസ് പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷനായിരുന്നു.


മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ബാലകൃഷ്ണന്‍ ബോംബയില്‍ ബിപിഎല്‍ കന്പനിയില്‍ ജോലിചെയ്യുന്ന അവസരത്തിലാണ് 1998- ലാണ് പാനസോണിക് ഏജന്റായ അല്‍ഈസായി കന്പനിയുടെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വിസയില്‍ ജിദ്ദയിലെത്തുന്നത്. ടെലികമ്മ്യൂണിക്കേഷനിലും ഇലക്ട്രോണിക്‌സിലും ഐടിസി സര്‍ട്ടിഫിക്കറ്റുള്ള അദ്ദേഹത്തിനെ ഇലക്ട്രോണിക്‌സ് സര്‍വീസ് ആന്‍ഡ് മെയിന്റനന്‍സ് സെക്ഷനിലായിരുന്നു ജോലി. ഏതാനും മാസങ്ങള്‍ക്കുശേഷം റിയാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.

റിയാദില്‍ നവോദയ രൂപീകരിച്ചതോടെ സംഘടനയുടെ ഹാര യൂണിറ്റ് ഭാരവാഹിയായി പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി അംഗം, സംഘടനയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുകയും ചെയ്തു. നവോദയയുടെ അഭിമാന പരിപാടികളില്‍ ഒന്നായ ആര്‍ട്‌സ് അക്കാദമിയുടെ ചുമതലയും ബാലകൃഷ്ണനാണ് വഹിച്ചിരുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കലാ-കായിക സംരംഭങ്ങള്‍ക്കും നേതൃത്വപരമായ പങ്കുവഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളായ മേഘ, അനഘ എന്നീ രണ്ട് പെണ്‍മക്കളും ഭാര്യ സ്മിതയും അടങ്ങുന്നതാണ് കുടുംബം.

റിപ്പോര്‍ട്ട്: കുമിള്‍ സുധീര്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് മുന്നണി പോരാളികൾക്കായി മൊർത്ത്ശ്മൂനി യാക്കാബായ യൂത്ത് അസ്സോസിയേഷൻ്റെ 'ആദരവ് 2021'

നവയുഗത്തിന്റെ ശക്തമായ ഇടപെടൽ: നിയമക്കുരുക്കഴിച്ചു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി

വിടവാങ്ങിയത് ബഹുമുഖപ്രതിഭ; നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് ദിവാന്‍ അമീരി ഉപദേഷ്ടാവിനെ സന്ദര്‍ശിച്ചു

60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ നിരോധനം റദ്ദാക്കി

ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹവുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

കല കുവൈറ്റ് സാംസ്‌കാരികമേളയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പ്രൊജക്ട് ഖത്തറിലെ കെബിഎഫ് പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി ആറുമാസത്തെ കായിക മല്‍സരങ്ങളുമായി എംഇഎസ് അലൂംനി

പാം ഇന്റര്‍നാഷണലിന്റെ ഓണാഘോഷം നീരദ ശ്യാമളം ഒക്ടോബര്‍ 8 വെള്ളിയാഴ്ച മുതല്‍ .

കോവിഡ് പ്രതിരോധത്തില്‍ ഇളവുകളുമായി അബുദാബി; സ്‌കൂളുകളില്‍ ബ്ലൂ സ്‌കൂള്‍ പദ്ധതി

കല കുവൈറ്റ് 'എന്റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു

മലയാളി അധ്യാപികയ്ക്ക് അബുദാബി വിദ്യാഭ്യാസവകുപ്പിന്റെ പുരസ്‌കാരം

അലൈന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കാര്‍ഷിക ശ്രമദാനം

കെഎംഎഫ് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ അല്‍ഹസ്സയില്‍ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചു.

ഹസ്സന്‍ കുഞ്ഞിന് യാത്രയയപ്പു നല്‍കി.

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കുവൈറ്റില്‍ ട്രാഫിക് സിഗ്‌നലുകളില്‍ വേഗപരിധി നിശ്ചയിച്ചു

ഒമാനിലെ ദീര്‍ഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു

യുഎഇ - ഇന്ത്യ സെക്ടറില്‍ കൂടുതല്‍ വിമാന സര്‍വീസിന് അനുമതി

കൊല്ലം പ്രവാസി അസോസിയേഷന്‍ മനാമ ഏരിയ ഓണാഘോഷവും സമാപന സമ്മേളനവും സംഘടിപ്പിച്ചു

സേവാദര്‍ശന്‍ കുവൈറ്റ് ഈ വര്‍ഷത്തെ കര്‍മ്മയോഗി പുരസ്‌ക്കാരം മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാറിന്

നിയമക്കുരുക്കിൽപ്പെട്ട രണ്ടു തമിഴ് വനിതകൾ നാടണഞ്ഞു

ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടിവരുന്ന ദുരിതം വളരെ വലുത്; ന്യായീകരണമില്ലാത്തത് - മുഖ്യമന്ത്രി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

വിജയപുരം പ്രവാസി കൂട്ടായ്മ ആഗോള പ്രവാസിദിനം ആഘോഷിച്ചു

ആഗോള പ്രവാസി ദിനാചരണം KRLCC Dubai കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സഹായം നല്‍കി.

View More