Image

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം

Published on 09 September, 2021
 വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം


വാട്ടര്‍ഫോര്‍ഡ്: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ചിന്റെ 2021-22 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനായി കുടുംബ കൂട്ടായ്മയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഓഗസ്റ്റ് 18 ബുധനാഴ്ച ചാപ്ലിന്‍ ഫാ. സിബി ജോസഫ് അറക്കലിന്റെ അധ്യക്ഷതയില്‍ ഒന്നിച്ച് കൂടുകയും കൈക്കാരന്‍മാരായി ബിജി സെബാസ്റ്റ്യന്‍, ടോമി വര്‍ഗീസ്, സെക്രട്ടറിയായി ഷാജി ജേക്കബിനെയും, റീജണല്‍ സെക്രട്ടറി, പിആര്‍ഒ, സെന്‍ട്രല്‍ കമ്മറ്റി പ്രതിനിധി എന്നതിലേക്ക് പി.എം ജോര്‍ജ്കുട്ടിയെയും, ജോ. സെക്രട്ടറിയായി ജെന്‍സി വിപിന്‍, കമ്മറ്റി അംഗങ്ങളായി ജിയോ ജോര്‍ജ്, , ജോസഫ് ഷിബു , എബിന്‍ തോമസ്, അനീഷ് കുര്യന്‍, ഐറിന്‍ സാബു എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ പഴയ ഭാരവാഹികളുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. സിബി ജോസഫ് അറയ്ക്കല്‍ നന്ദി അറിയിക്കുകയും, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കൂട്ടായ്മയുടെ ആത്മീയവും, ഭൗതീകവുമായ വളര്‍ച്ച കൈവരിക്കുന്നതിന് ആവശ്യമായി വന്നിട്ടുള്ള എല്ലാ അവസരങ്ങളിലും നിര്‍ലോഭമായ പിന്തുണ നല്‍കി കൊണ്ടിരിക്കുന്ന വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ചാപ്ലിന്‍മാരായ ഫാ. ജോണ്‍ ഫിലിപ്പ് , ഫാ. ബോബിറ്റ് അഗസ്റ്റി ,ഫാ. റസല്‍ ജേക്കബ് എന്നിവരോടുള്ള സ്‌നേഹവും ബഹുമാനവും മുഴുവന്‍ കൂട്ടായ്മയുടെ പേരില്‍ അറിയിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: റോണി കുരിശിങ്കല്‍ പറന്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക