Image

ഞായറാഴ്ച സംഗീതമയമാക്കാന്‍ പത്തു കുട്ടികള്‍ എത്തുന്നു

Published on 09 September, 2021
 ഞായറാഴ്ച സംഗീതമയമാക്കാന്‍ പത്തു കുട്ടികള്‍ എത്തുന്നു


നോട്ടിംഗ്ഹാം: യുക്മ സാസ്‌കാരികവേദി കഴിഞ്ഞ വര്‍ഷം യുകെയിലെ കുട്ടികളുടെ ഉപകരണ സംഗീത കലയെ പ്രോത്സാഹിപ്പിയ്ക്കുവാനായി നടത്തിയ 'LET'S BREAK IT TOGETHER' എന്ന പരിപാടിയില്‍ നിന്നും കിട്ടിയ പ്രോത്സാഹനത്തിന്റെ ഭാഗമായിട്ട് വീണ്ടും നോട്ടിംഗ്ഹാമില്‍ നിന്നും ഇത്തവണ പത്ത് കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് പാട്ടും ഉപകരണ സംഗീതങ്ങളുമായിട്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് യുക്മയുടെ ഫേസ്ബുക്ക് പേജില്‍ ലൈവില്‍ വരുന്നു.

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് പരിപാടി. ഒരേ സമയം നാല് ഡ്രം സെറ്റ് അടിച്ച് കൊണ്ട് തോമസ്, ഡാനിയേല്‍, എഡ്‌സെല്‍, ജോര്‍ജ്, കീ ബോര്‍ഡ്മായി സിബിന്‍, ആദേഷ്, അഷിന്‍, സാന്‍ന്ദ്ര ഫൂളൂട്ട് ഉപകരണ സംഗീതവുമായി സിയോന കൂടാതെ നല്ല ഗാനങ്ങളുമായി നോട്ടിംഗ്ഹാമിന്റെ വാനമ്പാടി റിയ എന്നിവര്‍ ഒരുമിക്കുന്നു.


വേനല്‍ക്കാല സ്‌കൂള്‍ അവധി സമയങ്ങളില്‍ കിട്ടിയ സമയത്ത് പ്രാക്ടീസ് ചെയ്താണ് ഈ പ്രതിഭകള്‍ ഞായറാഴ്ച ഫേസ്ബുക്ക് ലൈവിലൂടെ എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ (NMCA) നടന്ന ഓണാഘോഷ പരിപാടിയില്‍ ഒരേസമയം നാല് ഡ്രം സെറ്റ് കൊട്ടി ഈ ഞായറാഴ്ചയില്‍ പത്ത് കുട്ടികള്‍ ചേര്‍ന്ന് നടത്തുന്ന ലൈവ് പരിപാടി കാണുവാനായി എല്ലാവരെയും നേരിട്ട് ക്ഷണിയ്ക്കുകയുണ്ടായി.

കീബോര്‍ഡ് വായിയ്ക്കുന്ന കുട്ടികള്‍ക്ക് നാട്ടില്‍നിന്നു നോട്ടിംഗ്ഹാമില്‍ പുതിയതായി എത്തിയ പ്രശസ്ത കീബോര്‍ഡിസ്റ്റ് ബിനോയി ചാക്കോയാണ് പരിശീലനം കൊടുക്കുന്നത്.


സിജു സ്റ്റീഫന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക