America

പ്രത്യാശയുടെ പൂക്കാലം (ജാനറ്റ് തോമസ്, മാഞ്ചസ്റ്റര്‍)

Published

on

പ്രകൃതിഅതിന്റെ നരച്ചിരുണ്ട
വേഷങ്ങൾ വലിച്ചെറിയുന്നു
നഗ്നമായമരങ്ങൾ മരതകപച്ച പട്ടുചുറ്റുന്നു
പുത്തൻപ്രതീക്ഷയുടെ പൂക്കാലം വരവായ്
ഒഴിഞ്ഞകിളികൂടുകൾ പുതുജീവനെ
വരവേൽക്കാൻ ഒരുങ്ങുന്നു.

മഞ്ഞിൻപുറം കുപ്പായം മാറ്റി
മനോഹരമായ ചിരിക്കുന്ന
പൂക്കളുടെ മാന്ത്രികദർശനം,
കിളികളുടെ കളകൂജനം
പുഴയുടെ കളകളാരവം
പുഞ്ചിരിക്കുന്ന ആളുകൾ
സ്വർണവർണ്ണ സൂര്യപ്രകാശം
സുഗന്ധവാഹിയായ ഇളംകാറ്റ്.

മരിച്ച ഇന്നലെകൾ ബാക്കിവെച്ച
ആശങ്കകൾഭയം, അനിശ്ചിതത്വം,
ഒറ്റപ്പെടലിന്റെ, വേർപാർടിന്റെ നൊമ്പരങ്ങൾ,
നടുക്കടലിൽ ഏകരായരുടെ ഹൃദയവേദന .

നിഷേധാത്മകതകളെല്ലാം ദൂരെയെറിയാം
കോപതാപനിരാശകൾ മാറ്റി
മധുരമുള്ള ഓർമ്മകൾകൊണ്ട്
ശൂന്യമായഇടങ്ങൾ നിറയ്ക്കാം
നീറുമീഹൃത്തിൻ വേദന

കരയരുതേപ്രീയരെ ഓർക്കു,
നാംവെറും അപൂർണരായ മനുഷ്യർമാത്രം!
മരിച്ചുതലയ്ക്കുമീതെ നിൽക്കുവോർ
ആഗ്രഹിക്കുന്നില്ല നാം ദുഃഖിക്കുവാൻ.
പ്രത്യശാമെഴുതിരി നാളങ്ങൾ
കത്തിയെരിഞ്ഞു നിൽക്കട്ടെ,
ആ മനോഹരതീരത്തു വീണ്ടും
കണ്ടുമുട്ടും നാൾവരെയും.

തീരീല്ലയി ജന്മമെന്നാകിലും.

പ്രിയജീവിതങ്ങൾ ക്രൂരമായി
പിഴുതെറിയപെട്ട വേദനമറക്കാൻ
സ്നേഹനിർഭരമായ
മുഹൂർത്തങ്ങളെ ചേർത്തണച്ച്
സന്തോഷകരമായ നിമിഷങ്ങളുടെ
ഓർമ്മകളെ മുറുകെപിടിക്കുക.

ഒരുമയുടെസന്തോഷനിമിഷങ്ങൾ
കൈകോർത്തുള്ള നടത്തം
മെഴുതിരി അത്താഴം
പ്രണയാർദ്ര നിമിഷങ്ങൾ.
കടൽത്തീരസല്ലാപങ്ങൾ
ഒഴിവുദിന കളിചിരികൾ.

ഉഗ്രകോപത്തിന്റെ സമയങ്ങൾ
സമ്മാനിച്ചതീവ്ര വേദനകൾ,
പാലിക്കാപെടാത്ത വാഗ്ദാനങ്ങൾ
ചൂടേറിയ വാഗ്വാദങ്ങൾ
സ്നേഹനിരാസങ്ങളുടെ
ഉള്ളംനീറ്റുന്ന ഓർമ്മകൾ
കണ്ണ്നിറച്ചുകാഴ്ച മറയ്ക്കും.

നല്ലനാളെക്കായി പുത്തൻപ്രതീക്ഷകളും
പുതുസ്വപ്നങ്ങളും നെയ്തുമുന്നേറാം
പ്രിയയോദ്ധാക്കളെ ഓരോദിനവും
ഒരുപുതിയ തുടക്കമാക്കാം
വേദനയിലും നന്ദിയോടെ,
കണ്ണീരിലും ഒരുപുഞ്ചിരിയോടെ,
കാലംഉണക്കാത്ത മുറിവുകൾഇല്ലല്ലോ!
-----

സമർപ്പണം
കോവിഡിൽ പ്രിയരേനഷ്ട്ടപെട്ട, ഒന്ന്കാണ്ട്അന്ത്യയാത്രപറയാൻ സാധിക്കാത്ത എല്ലാവര്ക്കും ആയിസമർപ്പിക്കുന്നു. പ്രവാസജീവിതങ്ങൾക്കും കുടുംബങ്ങൾക്കും ഒത്തിരി സ്നേഹപൂർവ്വം ജാനറ്റ്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

വിശക്കാതിരുന്നെങ്കിൽ! (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

അപരാഹ്നം (കവിത :സലാം കുറ്റിച്ചിറ)

നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി (കഥ: നൈന മണ്ണഞ്ചേരി)

ഭ്രാന്തൻ പക (മെർലിൻ ടോം)

ആത്മശാന്തി ( കവിത: വിഷ്ണു പുൽപ്പറമ്പിൽ)

എന്നാലും എന്തിനാവും...! (ഇല്യാസ് ചൂരൽമല)

കനൽ കയങ്ങൾ (ഷീജ രാജേഷ്, കഥ)

ആ  നെഞ്ചിലെ  ഞെരിപ്പോടുകൾ  ഇപ്പോളും  പുകയാറുണ്ടോ? (സോഫിയ  ഹാഷിം)

View More