Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക് നടത്തി

ജോഷി വള്ളിക്കളം Published on 11 September, 2021
ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക് നടത്തി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കോക്കിയിലുള്ള ലയണ്‍സ് പാര്‍ക്കില്‍ വച്ച് പിക്‌നിക്ക് നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പിക്‌നിക്ക് ഉദ്ഘാടനം ചെയ്തു. ആശംസാ പ്രസംഗകരായി ജനറല്‍ കോര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ മനോജ് അച്ചേട്ട് എന്നിരായിരുന്നു.

അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരിയിരുന്ന പി.ഒ. ഫിലിപ്പ്, സണ്ണി വള്ളിക്കളം എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു.

പിക്‌നിക്കിന്റെ മറ്റ് കോര്‍ഡിനേറ്റേഴ്‌സായി ഷാബു മാത്യു, കൊച്ചുമോന്‍ ചിറയില്‍, റ്റോബിന്‍ മാത്യു, ഫിലിപ്പ് പുത്തന്‍പുര എന്നിവര്‍ പ്രവര്‍ത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക