Image

9/ 11 ആക്രമണത്തിൽ ഇരയായവർക്ക്, ഇരുപതാം വാർഷികത്തിൽ രാജ്യത്തിന്റെ ആദരം

Published on 11 September, 2021
9/ 11 ആക്രമണത്തിൽ  ഇരയായവർക്ക്, ഇരുപതാം വാർഷികത്തിൽ  രാജ്യത്തിന്റെ ആദരം
 
ന്യു യോർക്ക്: 9 /11 ന്റെ ഇരുപതാം വാർഷികമായ ശനിയാഴ്ച (ഇന്ന്) 2001 സെപ്റ്റംബർ 11  ഭീകരാക്രമണത്തിൽ  ജീവൻ നഷ്ടമായവരെ    ബന്ധുക്കളുടെയും  പ്രിയപ്പെട്ടവരുടെയും  സാന്നിധ്യത്തിൽ,  9/11 മെമ്മോറിയൽ പ്ലാസയിൽ  വച്ച് ആദരിച്ചു.  റോക്ക് സൂപ്പർസ്റ്റാർ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ "I’ll See You In My Dreams (ഞാൻ നിങ്ങളെ എന്റെ സ്വപ്നങ്ങളിൽ കാണും) " എന്ന ഗാനം ആലപിച്ചതും ഒത്തുചേർന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
 
 
ദുഃഖാർത്തരായ  ബന്ധുമിത്രാദികൾ  ഉറ്റവരുടെ ഓർമ്മകൾ പേറി ചുവന്ന റോസാപ്പൂക്കളുമായാണ് എത്തിച്ചേർന്നത്. 
 
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, അമേരിക്കയെ നടുക്കിയ അൽ-ഖായിദ ഭീകരമാണത്തിന്റെ ദൃശ്യങ്ങൾ തെളിഞ്ഞ നീലാകാശത്ത് മിന്നിമറഞ്ഞ പ്രതീതി കണ്ടുനിന്നവരുടെ മനസ്സിൽ ഘനീഭവിച്ചു. 
 
പ്രസിഡന്റ് ജോ ബൈഡൻ, ഭാര്യ ഡോ.  ജിൽ, മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ, മുൻ പ്രഥമ വനിത മിഷേൽ ഒബാമ, മുൻ പ്രസിഡന്റ് ക്ലിന്റൺ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ന്യു യോർക്ക് ഗവർണർ കാത്തി ഹോക്കൽ, മേയർ ഡി ബ്ലാസിയോ, മുൻ മേയർമാരായ റൂഡി ജിയൂലിയാനി, മൈക്ക് ബ്ലൂംബെർഗ് എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ അകമ്പടിയോടെയാണ് ആദരിക്കൽ ചടങ്ങ് നടന്നത്. സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, ഡെമോക്രാറ്റിക് മേയർ നോമിനി എറിക് ആഡംസ് എന്നിവരും ഒപ്പം ചേർന്നു - കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം, ചുരുക്കം ആളുകളെ മാത്രമേ ചടങ്ങിൽ ഉൾപ്പെടുത്തിയുള്ളു.
 
 
കനത്ത സുരക്ഷാസന്നാഹത്തോടെയാണ് ചടങ്ങുകൾ ഒരുക്കിയത്. ട്വിൻ ടവർ നിന്നിരുന്നിടത്ത്  കുടുംബാംഗങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ പേരുകൾ ആലേഖനം ചെയ്ത സ്ഥാനത്ത് അമേരിക്കൻ പതാകകളും , ഫോട്ടോഗ്രാഫുകളും , മെമന്റോകളും , ചുവപ്പ്- വെള്ള- മഞ്ഞ നിറങ്ങളിലെ റോസാപ്പൂക്കളും സമർപ്പിച്ചുകൊണ്ടാണ്  അവർ ഇരുപത് വർഷം മനസ്സിൽ കൊണ്ടുനടന്ന വികാരങ്ങൾ  പങ്കുവച്ചത്. അവർ പരസ്പരം അഭിവാദ്യം ചെയ്തുകൊണ്ട് കരഞ്ഞു, പിന്നെ തമ്മിൽ പുണർന്ന് വേദന പങ്കിട്ടു.
 
ബൈഡനും ജില്ലും ഷാങ്ക്സ്വില്ലെയിലെ  ഫ്ലൈറ്റ് 93 നാഷണൽ മെമ്മോറിയലിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം പെന്റഗണിലെ ചടങ്ങിലും പങ്കെടുത്തു.
9/ 11 ആക്രമണത്തിൽ  ഇരയായവർക്ക്, ഇരുപതാം വാർഷികത്തിൽ  രാജ്യത്തിന്റെ ആദരം
Join WhatsApp News
President GW Bush 2021-09-11 19:22:04
George Bush Blasts Domestic Terrorists, Compares Them To 9/11 Attackers. On the 20th anniversary of the 9/11 terrorist attack, former President George W. Bush delivered a speech in Shanksville, Pennsylvania, in which he called out domestic terrorists and, by extension, supporters of Donald Trump who stormed the Capitol on Jan 6th, saying they had much in common with the religious fundamentalists who killed thousands of innocents by crashing three airplanes twenty years ago. In the somber speech, the former president spoke of the country coming together after the 2001 attack while at the same time pointing out recent divisions. “Many Americans struggled to understand why an enemy would hate us with such zeal,” the 43rd president of the United States recalled. “The security measures incorporated into our lives are both sources of comfort and reminders of our vulnerability and we have seen growing evidence that the dangers to our country can come not only across borders but from violence that gathers within.” “There is little cultural overlap between violent extremists abroad and violent extremists at home,” he continued. “But in their disdain for pluralism, disregard for human life. In their determination to defile national symbols they are children of the same foul spirit and it is our continuing duty to confront them.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക