Image

ന്യൂ യോർക്ക് സെൻറ് തോമസ് മാർത്തോമാ ഇടവക കൺവെൻഷൻ

പി റ്റി തോമസ്  Published on 11 September, 2021
ന്യൂ യോർക്ക് സെൻറ് തോമസ് മാർത്തോമാ ഇടവക കൺവെൻഷൻ

ന്യൂ യോർക്ക് സെൻറ് തോമസ് മാർത്തോമാ ഇടവക കൺവെൻഷന്റെ ഒന്നാം ദിനമായ ഇന്നലെ മനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പീൻ" എന്ന വിഷയത്തെ ആസ്പദമാക്കി യോഹന്നാൻ സ്നാപകൻ ഏലീയാവിന്റെ അൽമാവോടെ കർത്താവിനു വഴി ഒരുക്കിയതുപോലെ   കർത്താവിൻറെ രണ്ടാം വരവിനുവേണ്ടി ജനങ്ങളെ ഒരുക്കുന്ന ഉത്തരവാദിത്വം ഓരോ വിശ്വാസിയുടേതും ആണെന്നു  സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗികയും യൂട്യൂബ് താരവും ആയ ശ്രിമതി മെർലിൻ റ്റി മാത്യു ഓർമ്മിപ്പിച്ചു. വചനം കേട്ട് തങ്ങളെ തന്നെ ചതിക്കാതിരിപ്പാൻ ആൽമാവിന്റെ ഫലങ്ങളായ സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമത, ഇന്ദ്രിയജയം, എന്നിവ ഉത്പാദിപ്പിക്കുന്ന വരായി തീരണം എന്ന് ശ്രിമതി മാത്യു പ്രബോധിപ്പിച്ചു. നമ്മുടെ ജീവിതത്തെ, ഹൃദയത്തെ, നടപ്പിനെ ദൈവം തൂക്കി നോക്കുന്നു എന്നും ഉത്‌ബോധിപ്പിച്ചു.

കൺവെൻഷൻ കൺവീനർ ശ്രി ജോൺ പി വര്ഗീസിൻറെ സ്വാഗതത്തിനു ശേക്ഷം     ഇടവക വികാരി റെവ.സാജു സി പാപ്പച്ചൻ ആദ്യക്ഷ പ്രസംഗം നടത്തി. ഇടവക ഗായക സംഘത്തിന്റെ മനോഹരമായ ഗാന ശുശ്രൂഷ അനുഗ്രഹമായി. ശ്രിമതി മേരിക്കുട്ടി രാജൻ വേദ പാരായണം നടത്തി. ശ്രി ജോൺസൻ പാറയിൽ ശ്രിമതി ഏലിയാമ്മ നൈനാൻ എന്നിവർ പ്രാർത്ഥിച്ചു.   

മാർത്തോമ്മാ സമൂഹം അമേരിക്കയിൽ ആരാധന നടത്തിയതിന്റെ 50 വർഷം ആഘോഷിക്കുന്ന വർഷത്തെ കൺവെൻഷൻ എന്നുള്ളത്  ഈ കൺവെൻഷന്റെ പ്രത്യേകതയാണ്.

ഇന്നും നാളെയും (ശനിയും ഞായറും ) വൈകിട്ട്  7 .30 നു  സൂം പ്ലാറ്റഫോമിൽ കൺവെൻഷൻ തുടരും.  സൂം I D 475 849 7706  PASSCODE 1111. എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക