Image

ചിലരിൽ കോവിഡ് വാക്സിൻ 'അമാനുഷിക പ്രതിരോധശേഷി' നൽകിയേക്കുമെന്ന് പഠനം

Published on 12 September, 2021
 ചിലരിൽ കോവിഡ് വാക്സിൻ  'അമാനുഷിക പ്രതിരോധശേഷി' നൽകിയേക്കുമെന്ന് പഠനം

ചില ആളുകൾ  കൊറോണാവൈറസ് ബാധിതരായ ശേഷം  രണ്ട് വാക്സിൻ ഡോസുകൾ സ്വീകരിക്കുന്നതോടെ അവർക്ക്  കോവിഡ് -19 നെ ചെറുക്കാൻ "അമാനുഷിക പ്രതിരോധശേഷി" ഉണ്ടായേക്കുമെന്ന്  പുതിയ പഠനങ്ങൾ പറയുന്നു. ഇക്കൂട്ടർക്ക് എല്ലാ  വകഭേദങ്ങളോടും പോരാടാൻ കഴിയുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

ഹൈബ്രിഡ് എക്സ്പോഷർ ഉള്ള ആളുകളിൽ ആന്റിബോഡികൾ വളരെ ഉയർന്ന നിലയിലായിരിക്കുമെന്നും  ഡെൽറ്റ ഉൾപ്പെടെ ആറ് വകഭേദങ്ങളെ നിർവീര്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും  റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റി കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനഫലത്തിൽ കാണുന്നു.

 14 രോഗികളുടെ ഡാറ്റ വിശകലനം ചെയ്തതായി  പഠനത്തിന് നേതൃത്വം നൽകിയ റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റി വൈറോളജിസ്റ്റ് തിയോഡോറ ഹാറ്റ്സിയോനോ  പറഞ്ഞു.
 ഓരോ രോഗികളിലും,  ഒരേ കാര്യം കണ്ടെത്തിയതാണ് ഇങ്ങനൊരു നിഗമനത്തിലെത്താൻ ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
 ബൂസ്റ്റർ കോവിഡ് -19 ഷോട്ട് സ്വീകരിക്കുന്ന ആളുകൾക്ക് ഹൈബ്രിഡ് എക്സ്പോഷർ ഉണ്ടായവരുടെ  അതേ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ കഴിയുമോ എന്ന് ഇതുവരെ നിർണ്ണയിക്കപ്പെട്ടിട്ടില്ലെന്നും  വൈറോളജിസ്റ്റ്  കൂട്ടിച്ചേർത്തു.










Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക