Image

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സൗരോർജ്ജ വികസനം

Published on 12 September, 2021
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സൗരോർജ്ജ വികസനം

2050 ആകുന്നതോടെ രാജ്യത്തിന്റെ വൈദ്യുതിയുടെ പകുതിയോളം സൗരോർജ്ജത്തിൽ അധിഷ്ഠിതമാകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. സൗരോർജ്‌ജത്തിൽ നിന്ന് വൈദ്യുതി 
 ഉത്പാദിപ്പിക്കുന്നതിനുള്ള കരടുരേഖ ബൈഡൻ ഭരണകൂടം ഈ ആഴ്‌ച പുറത്തിറക്കിയിരുന്നു. 

അടുത്ത നാല് വർഷത്തിനുള്ളിൽ ഓരോ വർഷവും സ്ഥാപിക്കുന്ന സൗരോർജ്ജത്തിന്റെ അളവ് ഇരട്ടിയാക്കാനും പിന്നീട് 2030 ആകുമ്പോൾ ഇത് വർദ്ധിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള പ്രസിഡന്റ്ബൈഡന്റെ  ശ്രമത്തിന്റെ ഭാഗമാണ് സൗരോർജ്ജത്തിന്റെ വികസനം. 

ആഗോളതാപനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ  ഇത് ആവശ്യമാണെന്ന് മിക്ക കാലാവസ്ഥാ ശാസ്ത്രജ്ഞരും പറയുന്നു. 

2035 ആകുമ്പോഴേക്കും രാജ്യത്തിന്റെ വൈദ്യുതിയുടെ 40 ശതമാനം ഉത്പാദിപ്പിക്കാൻ കഴിയുന്നത്ര സൗരോർജ പാനലുകൾ ചെലവ് കുറച്ചുകൊണ്ട് സ്ഥാപിക്കാനാണ്  കണക്കുകൂട്ടുന്നത്.
2050 ആകുമ്പോൾ ഇത്  45 ശതമാനമാക്കിക്കൊണ്ട് എല്ലാ അമേരിക്കൻ വീടുകളിലും സൗരോർജ്ജ  വൈദ്യുതി നൽകാൻ പര്യാപ്തമാക്കുകയാണ് ലക്ഷ്യം.

ഗർഭച്ഛിദ്ര നിയന്ത്രണം: ടെക്സാസിനെതിരെ ജസ്റ്റിസ് ഡിപ്പാർട്മെന്റ്  കേസ് കൊടുത്തു 

ടെക്സാസ് സംസ്ഥാനത്ത് അടുത്തിടെ ഏർപ്പെടുത്തിയ  ഗർഭച്ഛിദ്ര നിയന്ത്രണ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബൈഡൻ ഭരണകൂടത്തിന്റെ  ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്  സംസ്ഥാനത്തിനെതിരെ കേസ് കൊടുത്തു.

സ്ത്രീകൾ   അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നത് തടയുന്ന നിയമമാണിതെന്ന്  അറ്റോർണി ജനറൽ മെറിക് ഗാർലാൻഡ്  അഭിപ്രായപ്പെട്ടു. 

ആറാഴ്‌ച ആകുമ്പോൾ ഗർഭപിണ്ഡത്തിന്റെ  ഹൃദയമിടിപ്പ് അറിയാനാകും.  അതിനുശേഷം ഗർഭച്ഛിദ്രം നടത്തുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നാണ് ടെക്‌സാസിലെ പുതിയ നിയമത്തിൽ പറയുന്നത്.
നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, ടെക്സാസിൽ  ഉടനീളമുള്ള ക്ലിനിക്കുകൾ ആറ് ആഴ്ചകൾക്ക് ശേഷമുള്ള ഗർഭച്ഛിദ്രം നടത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക