Image

അഞ്ഞൂറാനെപ്പോലെ മാന്നാര്‍ മത്തായിയെപ്പോലെ ജോണ്‍ ഹൊനായ് ഇന്നും ഓര്‍?മ്മിക്കപ്പെടുന്നു; സംവിധായകന്‍ സിദ്ദിഖ്

Published on 13 September, 2021
 അഞ്ഞൂറാനെപ്പോലെ മാന്നാര്‍ മത്തായിയെപ്പോലെ ജോണ്‍ ഹൊനായ് ഇന്നും ഓര്‍?മ്മിക്കപ്പെടുന്നു; സംവിധായകന്‍ സിദ്ദിഖ്

അഞ്ഞൂറാനെപ്പോലെയും മാന്നാര്‍ മത്തായിയെപ്പോലെയും  ജോണ്‍ ഹൊനായ് ഇന്നും ഓര്‍ക്കുന്ന കഥാപാത്രമായി മാറിയത് റിസബാവയുടെ അഭിനയ മികവിനാലാണെന്ന് സംവിധായകന്‍ സിദ്ദിഖ്. സൗമ്യനായ നായകനേക്കാള്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന സുന്ദരനായ വില്ലന്‍ മലയാള സിനിമയില്‍ മുമ്പ് ഉണ്ടായിരുന്നില്ല. അവിടെ നിന്നു തുടങ്ങിയ റിസബാവയ്ക്ക് നിരവധി കഥാപാത്രങ്ങള്‍ വേറേയും അവതരിപ്പിക്കാന്‍ കഴിഞ്ഞു

സിനിമയില്‍ ഏറ്റവും അധികം ആളുകള്‍ സംസാരിച്ചതും ജോണ്‍ ഹൊനായ് എന്ന വില്ലനെ കുറിച്ചായിരുന്നു. ഒരു ഹീറോയെപ്പോലെ പെരുമാറുകയും സുന്ദരമായി ചിരിക്കുകയും വളരെ സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന ഒരു നെഗറ്റീവ് ക്യാരക്ടര്‍. ?ജോണ്‍ ഹൊനായ് അതായിരുന്നു. റിസബാവയ്ക്ക് അത് വളരെ ഭംഗിയായി ചെയ്യാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ മുടി കളര്‍ ചെയ്ത് കണ്ണടയൊക്കെ ഫിറ്റ് ചെയ്ത് ഒരു നോര്‍ത്ത് ഇന്ത്യന്‍ കഥാപാത്രമാക്കി മാറ്റിയെടുത്തു.  വിചാരിച്ചതിലും അപ്പുറത്തേക്ക് റിസ ആ കഥാപാത്രത്തെ കൊണ്ടെത്തിച്ചു.

സോഫ്റ്റായുള്ള നെഗറ്റീവ് ക്യാരക്ടറായിരുന്നു ജോണ്‍ ഹൊനായ്. പുതുമുഖത്തെയായിരുന്നു തപ്പിക്കൊണ്ടിരുന്നത്. അപ്പോഴാണ് പശുപതിയില്‍ നായകനായി അഭിനയിച്ച റിസബാവയെ പരിചയപ്പെടുന്നത്.  സുമുഖനും സുന്ദരനുമാണ്. കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കിഷ്ടമായി.  റിസബാവയുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് സംവിധായകന്‍ അനുസ്മരിച്ചത്. റിസയുടെ വിയോഗം വ്യക്തിപരമായി  കൂടി നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു എന്നും സിദ്ദിഖ് പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു റിസബാവയുടെ അന്ത്യം. നാടകത്തിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. നല്ല ഒരു കലാകാരന്‍ എന്നതിലുപരി നല്ല ഒരു മനുഷ്യനായിരുന്നു റിസബാവയെന്ന് നടന്‍ ജയറാം അനുസ്മരിച്ചു. 

മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളില്‍ ഡബ്ബിംഗും ചെയ്തു. കര്‍മ്മയോഗി (2011) എന്ന സിനിമയിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സീരിയലുകളിലും അ?ഭിനയിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക