Image

ഇരുപത്തിനാലാം  നാവിക അടിയന്തിര വിഭാഗം  (M E U) അഫ്‌ഗാനിൽ  (ജോൺ  കുന്തറ)

Published on 13 September, 2021
ഇരുപത്തിനാലാം  നാവിക അടിയന്തിര വിഭാഗം  (M E U) അഫ്‌ഗാനിൽ  (ജോൺ  കുന്തറ)

അമേരിക്കൻ സേനയിലെ  ഈ വിഭാഗമാണ് കഴിഞ്ഞ ദിനങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നടന്ന, ലോക ശ്രദ്ധ പിടിച്ചെടുത്ത, ഒഴിപ്പിക്കൽ  സൈനിക നടപടികൾ നടപ്പിലാക്കിയത്.  ഇവരുടെ പ്രധാന ചുമതല ആഗോളതലത്തിൽ അടിയന്തരാവസ്ഥകളിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുക.

ഈയൊരു ലേഖനം എഴുതുന്നതിന് എന്നെ പ്രേരിപ്പിച്ചത്, ഞങ്ങളുടെ മരുമകൾ ഈ രക്ഷാ പ്രവർത്തന സംരംഭത്തിൽ പങ്കാളി ആയിരുന്നു എന്നതിനാൽ . 

ഓഗസ്റ്റ് 13 മുതൽ 29 വരെ ആയിരുന്നു ഇവരുടെ പ്രവർത്തന നടപടികൾ ഒമാൻ കടൽ തീരത്തിൽ നിന്നും നടന്നത് . അമേരിക്കൻ സൈനിക ചരിത്രത്തിൽ ഏറ്റവും സാഹസികത നിറഞ്ഞ, ആയുധങ്ങൾ ഉപയോഗിക്കാത്ത  ഒരു നടപടിക്രമമാണ് അഫ്‌ഗാനിസ്‌സ്ഥാനിൽ ഉണ്ടായത് .

അമേരിക്കൻ സൈനിക നിരയിലെ അഞ്ചാം കപ്പല്‍പ്പട വിമാനവാഹിനിക്കപ്പല്‍  ഉൾപ്പെടുന്ന വിഭാഗം ബഹറിൻ ആസ്ഥാനം, ഒമാൻ തീരത്തു ഈ സമയം താവളമടിച്ചിരിക്കുന്നു. അതാണ് നിയന്ത്രണ സ്ഥാനം.
ഈ സമയം M E U എത്തുന്നത് അഞ്ചാം നാവിക സേനയുടെ തുണക്കായി. ഈ സംഘത്തെ നയിക്കുന്നത് ഒരു നാവിക മേധാവി ആണെങ്കിലും ഇതിൽ കരസേന, വ്യോമസേന, മരീൻ ഇവരെ എല്ലാം ഏകോപിപ്പിച്ചു നടത്തുന്ന പ്രവർത്തികൾ. മറ്റുള്ളവർക്കു ചെയ്യുവാൻ സാധിക്കാത്ത പലതുമാണ് ഈ സംഘം  ഏറ്റെടുത്തു നിർവഹിക്കുന്നത്.

ഞങ്ങളുടെ മരുമകൾ IWO JIMA എന്ന,  കരയിലും വെള്ളത്തിലും സഞ്ചാരയോഗ്യമായ വാഹനങ്ങൾ വഹിക്കുന്ന കപ്പലിലെ ഓപ്പറേഷൻ ഓഫീസർ. ഈ സംഘത്തിൽ മറ്റു അഞ്ചു കപ്പലുകളും ഉൾപ്പെട്ടിരിക്കുന്നു.
ഇവരുടെ ആസ്ഥാനം നോർത്ത് കരോലിന. ഇവിടെ നിന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർ   മിഡിൽ ഈസ്റ്റ് മേഖലയിലേയ്ക് പോകുന്നു. എന്നാൽ ജൂൺ  മാസമായപ്പോൾ പെൻറ്റഗണിൽ നിന്നും കൽപ്പന കിട്ടി   ഒമാൻ തീരത്തേക്ക് നീങ്ങുന്നതിന്. 

ഒമാൻ കൂടാതെ കുവൈറ്റ്, ബഹറിൻ ഈ രണ്ടു രാജ്യങ്ങൾ ആയിരുന്നു ഇവരുടെ കാര്യ നിർവഹണ കേന്ദ്രങ്ങൾ. ഇവിടെ നിന്നും 8000 ലേറെ സൈനികരെ രക്ഷാ  പ്രവർത്തനങ്ങൾക്കായി കാബൂളിലേയ്ക് വിട്ടു.
ഈ ജവാന്മാരുടെ പ്രവർത്തന പരിധി, അമേരിക്ക പെട്ടെന്നു നടത്തിയ അഫ്‌ഗാൻ പിൻവാങ്ങലിൽ കുടുങ്ങിപ്പോയ അമേരിക്കൻ പൗരരെ രക്ഷപ്പെടുത്തുക മാത്രമല്ല മറ്റു അഭയാർത്ഥികളെ മറ്റു രാജ്യങ്ങളിലേയ്ക്ക് മാറ്റുകായും ചെയ്യുക എന്നതായി.

ഈ ധീര പോരാളികളുടെ പ്രവർത്തന പരിധി വിമാനത്താവളം മാത്രം. പുറമെയുള്ള സുരക്ഷ  ബൈഡൻ ഭരണം താലിബാനെ ഏൽപ്പിച്ചു അതിൻറ്റെ പരിണിത ഫലമായി വിമാനത്താവളത്തിൽ ഭീകരർ നുഴഞ്ഞു കയറി 13 അമേരിക്കൻ സൈനികരുടെ ജീവൻ ഇല്ലാതാക്കി.

സാധാരണ സമയങ്ങളിൽ ഈ നാവിക സേനയെ താവളത്തിൽ നിന്നും പുറം മേഖലകളിലേയ്ക്ക്  അയക്കപ്പെടുന്നത് ആറു മുതൽ ഒൻപതു മാസങ്ങൾ വരെ. ആ കാലവധി ഇവർക്ക് തീർന്നുവരുന്നു.
ഇവരുടെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ഇപ്പോൾ മാന്ദ്യപ്പെട്ടുവരുന്നു മറ്റു അടിയന്തരാവസ്ഥകൾ ഒന്നും ഉദിക്കുന്നില്ലെങ്കിൽ ഈ സംഘം   തിരികെ ഒക്ടോബർ മാസം നോർത്ത് കാരോലീന താവളത്തിൽ  എത്തണം.

തിരികെ പോരുന്നതിനു തയ്യാറാകുന്ന ഈ M E U സംഘത്തിൻറ്റെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ദിനമായിരിക്കും ഓഗസ്റ്റ് 26 . ആയുധ രഹിതരായി ഇരുപത്തിനാലു മണിക്കൂറും തങ്ങളൾക്കു നൽകിയ കര്‍ത്തവ്യം ആത്മാര്‍ത്ഥതയോടെ നിർവഹിക്കുന്ന സമയം. ഇവരുടെ സാന്നിധ്യം നിരവധി ജീവന് സുരഷനൽകി. 

ഓർക്കാപ്പുറത്തു നടന്ന ഭീകരരുടെ ആൾ ബോംബ് സ്ഫോടനം, അതിൽ ഇവരുടെ 13 സഹ പ്രവർത്തകരുടെ ജീവനാണ് എടുക്കപ്പെട്ടത്. യുദ്ധ കളരിയിൽ മരണം സംഭവിക്കുക സ്വാഭാവികം എന്നാൽ ഒരു രക്ഷാ ദൗത്യത്തിൽ? എങ്ങിനെ ഇവർക്കിതു താങ്ങുവാൻ പറ്റും?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക