ഭക്ഷണത്തിന് രുചയില്ലെന്നാരോപിച്ച് ആശുപത്രി കാന്റീനില്‍ തെറിവിളിയും അടിയും. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്ക് സമീപം പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് ആശുപത്രിയുടെ കാന്റീനിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
ഭക്ഷണം കഴിക്കാന്‍ കാന്റീനിലെത്തിയ സമീപവാസികളായ ഒരു സംഘമാളുകളാണ് പ്രശ്നം ഉണ്ടാക്കിയത്. ഇവര്‍ ഭക്ഷണം കഴിച്ച ശേഷം ഇവരിലൊരാള്‍ ഇവിടെയുണ്ടായിരുന്ന ജീവനക്കാരോട് ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു
സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ കൂടി ഇടപെട്ടതോടെ പ്രശ്നം രൂക്ഷമാകുകയും ഉന്തും തള്ളുമാവുകയുമായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നെന്ന് കാന്റീന് അധികൃതര്‍ പറഞ്ഞു സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.