Image

ഇന്ത്യാ പ്രസ് ക്ലബ്ബ് സുവനീര്‍ ഒരുങ്ങുന്നു. സജി എബ്രഹാം ചീഫ് എഡിറ്റര്‍

അനില്‍ മറ്റത്തികുന്നേല്‍ Published on 14 September, 2021
ഇന്ത്യാ പ്രസ് ക്ലബ്ബ് സുവനീര്‍ ഒരുങ്ങുന്നു. സജി എബ്രഹാം ചീഫ് എഡിറ്റര്‍
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് പുതമയാര്‍ന്ന ഉള്ളടക്കത്തോടും മികവാര്‍ന്ന സവിശേഷതകളോടെ പ്രസിദ്ധീകരിക്കുന്ന  സുവനീറിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

സജി എബ്രഹാം ( ചീഫ് എഡിറ്റര്‍) ന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡാണ് കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രകാശനം ചെയ്യുപ്പെടുന്ന ഈ സുവനീറിന്റെ പ്രസിദ്ധീകരണത്തിനായി പ്രവര്‍ത്തിക്കുന്നത്.  ഇന്ത്യ പ്രെസ്സ്‌ക്ലബ്ബിന്റെ ഇത്രയും കാലത്തിറങ്ങിയതില്‍ നിന്നും വെത്യസ്ഥമായി ഏറ്റവും കൂടുതല്‍ പേജുള്ള സുവനീര്‍ ആയിരിക്കും ഈ വര്‍ഷം ഇറക്കുന്നതെന്നു ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് പറഞ്ഞു

സജി എബ്രഹാമിനോടൊപ്പം (ന്യൂ യോര്‍ക്ക് ചാപ്റ്റര്‍) , ടാജ് മാത്യു (ന്യൂ യോര്‍ക്ക് ചാപ്റ്റര്‍), ബിജിലി ജോര്‍ജ്ജ് (ഡാളസ് ചാപ്റ്റര്‍), സൈമണ്‍ വാളാച്ചേരില്‍ (ഹൂസ്റ്റണ്‍ ചാപ്റ്റര്‍), വിനോദ് ഡേവിഡ് (ഡിട്രോയ്‌റ് ചാപ്റ്റര്‍), ബിനു ചിലമ്പത്ത് (ഫ്‌ലോറിഡ ചാപ്റ്റര്‍), പ്രസന്നന്‍ പിള്ള (ചിക്കാഗോ ചാപ്റ്റര്‍), സേതു വിദ്യാസാഗര്‍ (കാനഡ ചാപ്റ്റര്‍), കവിത മേനോന്‍ (കാനഡ ചാപ്റ്റര്‍), മനു തുരുത്തിക്കാടന്‍ (കാലിഫോര്‍ണിയ ചാപ്റ്റര്‍) എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഈ സുവനീറിന്റെ ഒരുക്കത്തിനായി പ്രവര്‍ത്തിക്കും.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും, എഴുത്തുകാരുടെയും പക്തികളും അമേരിക്കയിലുള്ള മാധ്യമപ്രവര്‍ത്തകരുടെയും, സാഹിത്യകാരന്മാരുടെയും ലേഖനങ്ങളും ഈ സുവനീറില്‍ ഉള്‍പ്പെടുത്തും.

നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയിലെ റിനയസന്‍സ് ഗ്ലെന്‍വ്യൂ സ്യൂട്ടില്‍ വച്ച് അന്താരാഅരാഷ്ട്ര നിലവാരത്തില്‍, ബഹുമുഖ പ്രതിഭകളായ അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന  ഈ മാധ്യമ കോണ്‍ഫ്രന്‍സ്, വ്യത്യസ്തവും അര്‍ത്ഥ സമ്പുഷ്ടവുമായ പരിപാടികളോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ വിജയത്തിനായി നിരവധി കമ്മറ്റികള്‍ IPCNA നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ  നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

കോണ്‍ഫ്രന്‍സ് വേദിയില്‍ വച്ച് പ്രകാശനം ചെയ്യപ്പെടുന്ന ഈ സുവനീറിന്റെ ഭാഗമാകുവാനും , ഇതിനെ വിജയിപ്പിക്കുവാനും എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും  അഭ്യുദയകാംഷികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ബിജു കിഴക്കേക്കുറ്റ് ( പ്രസിഡണ്ട്), സുനില്‍ ട്രൈസ്റ്റാര്‍ (സെക്രട്ടറി), ജീമോന്‍ ജോര്‍ജ്ജ് (ട്രഷറര്‍) സജി എബ്രഹാം (ചീഫ് എഡിറ്റര്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

സുവനീറിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് സജി എബ്രഹാം : 917 617 3959 sajiabraham98@gmail.com 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക