Image

കെ.പി അനില്‍ കുമാര്‍ സിപിഎമ്മില്‍

ജോബിന്‍സ് Published on 14 September, 2021
കെ.പി അനില്‍ കുമാര്‍ സിപിഎമ്മില്‍
കോണ്‍ഗ്രസ് വിട്ട് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ച ശേഷം നേരെ സിപിഎം ആസ്ഥാനമായ എകെജി സെന്ററിലെത്തിയാണ്  അനില്‍ കുമാര്‍ സിപിഎം അംഗത്വം സ്വീകരിച്ചത്. 

എകെജി സെന്റിലെത്തിയ അനില്‍ കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എംഎ ബേബി എന്നിവരും എകെജി സെന്ററിലുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് മാന്യമായ സ്ഥാനം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടലാണെന്നും അണികള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ട്ട്ടപ്പെട്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അനില്‍കുമാറിന് സിപിഎമ്മില്‍ നല്‍കേണ്ട പദവി സംബന്ധിച്ച് പാര്‍ട്ടി പിന്നീട് തീരുമാനമെടുക്കും. നേരത്തെ കോണ്‍ഗ്രസ് വിട്ട നെടുമങ്ങാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.എസ് പ്രശാന്തും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 

പുതിയ ഡിസിസി പ്രസിഡന്റ്മാരുടെ പട്ടിക പുറത്തു വന്നശേഷം കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് കെപി അനില്‍കുമാര്‍ പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടിരുന്നു. ഇതിനുശേഷം നെടുമങ്ങാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. 

ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തു വന്നതിന് പിന്നാലെ കെ.പി. അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിനായിരുന്നു നടപടി. എന്നാല്‍ ഈ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെ.പി അനില്‍ കുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക