Image

അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം

Published on 14 September, 2021
 അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം


ലണ്ടന്‍: അയര്‍ക്കുന്നം, മറ്റക്കര പ്രദേശങ്ങളില്‍നിന്ന് യുകെയിലെ വിവിധ സ്ഥലങ്ങളില്‍ കുടിയേറിയ കുടുംബാംഗങ്ങളുടെ നാലാമത് സംഗമം വൈവിധ്യമാര്‍ന്ന കലാ-കായിക-വിനോദ പരിപാടികളോടെ റഗ്ബിയിലെ ബാര്‍ബി വില്ലേജ് ഹാളില്‍ പ്രൗഡോജ്വലമായി ആഘോഷിച്ചു.

കോവിഡ് മഹാമാരിമൂലം കഴിഞ്ഞവര്‍ഷം സംഗമം ഉപേക്ഷിച്ചതിനാല്‍ ഇത്തവണ സ്‌നേഹ സൗഹൃദങ്ങള്‍ പുതുക്കുവാന്‍ കുടുംബാംഗങ്ങളെല്ലാവരും വളരെയേറെ ഉത്സാഹത്തോടെയാണ് എത്തിച്ചേര്‍ന്നത്.

വൈസ് പ്രസിഡന്റ് ഫ്‌ലോറന്‍സ് ഫെലിക്‌സിന്റെ പ്രാര്‍ഥനനാ ഗാനത്തോടെ ആരംഭിച്ച ഹൃസ്വമായ ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ജോമോന്‍ ജേക്കബ് വല്ലൂര്‍ അധ്യക്ഷതവഹിച്ചു. പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും പുതിയതായി സംഗമത്തില്‍ എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങളും ചേര്‍ന്ന് തിരിതെളിച്ച് നാലാമത് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ബോബി ജോസഫ് സ്വാഗതമാശംസിച്ചു. തുടര്‍ന്നു വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഗാനമേളയും ഏറെ ചിരിപ്പിച്ച ഹാസ്യാത്മകമായ പരിപാടികളും ചേര്‍ന്നപ്പോള്‍ നാലാമത് സംഗമം പങ്കെടുത്ത മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സന്തോഷം പകര്‍ന്ന അനുഭവമായി മാറി.

സംഗമത്തിലെ കുടുംബാംഗവും യുകെയിലെ അറിയപ്പെടുന്ന ഗായകനുമായ ടെല്‍സ്‌മോന്‍ തോമസ് നയിച്ച ഗാനമേളയില്‍ ടെല്‍സ്‌മോനോടൊപ്പം ഫ്‌ലോറന്‍സ് ഫെലിക്‌സ്,അനീഷ് ജേക്കബ്, ചിത്ര ടെല്‍സ് മോന്‍, തോമസ് ജോസ് , സാനിയ ഫെലിക്‌സ് , ജോജി ജോസഫ്, റാണി ജോജി, സി. എ ജോസഫ്, സ്മിത ജെയ്മോന്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക