Image

അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി

Published on 14 September, 2021
 അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി


ഡബ്ലിന്‍ : സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അയര്‍ലന്‍ഡ് മാതൃവേദിയുടെ നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. സീറോ മലബാര്‍ ചര്‍ച്ചിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിയുടെ ഈവര്‍ഷത്തെ ആദ്യത്തെ നാഷണല്‍ മാതൃവേദി മീറ്റിംഗ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അയര്‍ലന്‍ഡ് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറന്പില്‍ ഉദ്ഘാടനം ചെയ്തു.

തിരുസഭയുടെ വളര്‍ച്ചയില്‍ ഓരോ അമ്മയ്ക്കും ഉള്ള വിലയേറിയ ദൗത്യത്തെക്കുറിച്ചും പ്രവാസികളായി ജീവിക്കുന്‌പോള്‍ ഈ ദൗത്യം വിജയകരമായി നിര്‍വഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലമന്റച്ചന്‍ സംസാരിച്ചു.

മാതൃവേദി നാഷണല്‍ ഡയറക്ടര്‍ ഫാ. ജോസ് ഭരണികുളങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാതൃവേദിയുടെ പ്രവര്‍ത്തി മേഖലകളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കമ്മിറ്റി അംഗങ്ങളെ ഓര്‍മിപ്പിച്ച അച്ചന്‍ മാതൃവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുവാന്‍ യൂണിറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കണമെന്നും വ്യക്തമാക്കി.

യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ഫോണ്‍ സന്ദേശത്തിലൂടെ മാതൃവേദിയുടെ വളര്‍ച്ചയ്ക്കും അതിന്റെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുകയുണ്ടായി. തദവസരത്തില്‍ അമ്മമാര്‍ ധാര്‍മികദിശാബോധം നല്‍കുന്നവരായിരിക്കണം എന്നും നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സമൂഹത്തിലും ധാര്‍മ്മികദിശാബോധം വളര്‍ത്തുന്നതില്‍ നല്ല പങ്കാളിത്തം വഹിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു. അയര്‍ലന്‍ഡ് സീറോ മലബാര്‍ ഫാമിലി അപ്പസ്‌തൊലേറ്റ് സെക്രട്ടറി അല്‍ഫോന്‍സ ബിനു ഫാമിലി അപ്പോസ്‌തോലറ്റിന്റെ ഘടനയില്‍ മാതൃവേദിയുടെ പങ്ക് വിശദീകരിച്ചു.


ഭാരവാഹികളായി പ്രസിഡന്റായി ഷേര്‍ലി ജോര്‍ജ്ജ് ( താല,ഡബ്ലിന്‍), വൈസ് പ്രസിഡന്റായി ലിഷ രാജീവ് (ബെല്‍ഫാസ്റ്റു), സെക്രട്ടറിയായി രാജി ഡൊമിനിക് (ലൂക്കന്‍, ഡബ്ലിന്‍ ), പിആര്‍ഒയായി അഞ്ചു ജോമോന്‍ (ബ്രെയ്, ഡബ്ലിന്‍ ), ട്രഷറായി സ്വീറ്റി മിലന്‍ ( ബ്‌ളാച്‌ടേര്‍ഡ്‌സ്ടൗണ്‍ , ഡബ്ലിന്‍), മധ്യസ്ഥ പ്രാര്‍ഥന കോര്‍ഡിനേറ്ററായി ലഞ്ചു ജോസഫ് ( സ്ലൈഗോ, ഗോള്‍വേ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക