Image

കമല ഹാരിസിനെതിരെ വധഭീഷിണി മുഴക്കിയ നഴ്‌സ് കുറ്റക്കാരിയെന്ന് ഫെഡറല്‍ കോടതി. ശിക്ഷ നവംബര്‍ 19ന്

പി.പി.ചെറിയാന്‍ Published on 14 September, 2021
കമല ഹാരിസിനെതിരെ വധഭീഷിണി മുഴക്കിയ നഴ്‌സ് കുറ്റക്കാരിയെന്ന് ഫെഡറല്‍ കോടതി. ശിക്ഷ നവംബര്‍ 19ന്
മയാമി(ഫ്‌ളോറിഡ): അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസിനെതിരെ വധഭീഷിണി മുഴക്കിയ ഫ്‌ളോറിഡാ ജ്ാക്‌സണ്‍ മെമ്മോറിയല്‍ ആശുപത്രി നഴ്‌സ്  നിവിയാന്‍ പെറ്റിറ്റ് ഫിലിപ്പ്(39) കുറ്റക്കാരിയാണെന്ന് ഫെഡറല്‍ കോടതി.
സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ പ്രതിക്ക് 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
 
കഴിഞ്ഞ ഫെബ്രുവരിയില്‍ കമലഹാരിസിനെ വധിക്കുമെന്ന് കാണിച്ചു 30 സെക്കന്റ് വീതമുള്ള നാലു വീഡിയോ ക്ലിപ്പുകള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് അയച്ചു കൊടുത്തിരുന്നതായി നഴ്‌സ് സമ്മതിച്ചു. ഇതില്‍ ചിലത് സ്വയം റിക്കാര്‍ഡ് ചെയ്തതും, ചിലത് മക്കളെ കൊണ്ടു ചിത്രീകരിച്ചതുമായിരുന്നു. തോക്ക് പിടിച്ചു നില്‍ക്കുന്ന ഇവരുടെ ഒരു ചിത്രവും ഇതോടൊപ്പം അയച്ചിരുന്നു. 50 ദിവസത്തിനകം കമലാ ഹാരിസിനെ വധിക്കുമെന്നാണ് ഇവര്‍ ഇതില്‍ പറഞ്ഞിരുന്നത്. കണ്‍സീല്‍ഡ് വെപ്പണ്‍ പെര്‍മിറ്റിനും ഇവര്‍ ഇതിനകം അപേക്ഷ നല്‍കിയിരുന്നു.
 
കഴിഞ്ഞ ഏപ്രിലില്‍ ഇവരെ അറസ്റ്റു ചെയ്തു ഇവര്‍ സമൂഹത്തിന് ഭീഷിണിയാണെന്നാണ് അറസ്റ്റിന് കാരണമായി ചൂണ്ടികാണിച്ചിരുന്നത്.
 
കറുത്തവര്‍ഗ്ഗക്കാരിയായ ഫിലിപ്പ്‌സ്, കമലഹാരിസ് യഥാര്‍ത്ഥത്തില്‍ കറുത്തവര്‍ഗ്ഗക്കാരിയല്ലാ എന്നതാണ് ഇവരെ വധിക്കാന്‍ തീരുമാനിച്ചതിന് പ്രേരിപ്പിച്ചത്. ഇവര്‍ക്കെതിരെ ആറ് വകുപ്പുകളാണ് ചാര്‍ജ്ജു ചെയ്തിരുന്നത്. ഫെബ്രുവരി 13ന് റിക്കാര്‍ഡ് ചെയ്ത വീഡിയോയില്‍ കമലഹാരിസ് നിങ്ങള്‍ മരിക്കുവാന്‍ പോകുകയാണ് നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞിരുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക