Image

തലമുടിക്ക് പകരം സ്വര്‍ണ ചെയിനുകള്‍ തുന്നിച്ചേര്‍ത്ത് റാപെര്‍

Published on 14 September, 2021
തലമുടിക്ക് പകരം സ്വര്‍ണ ചെയിനുകള്‍ തുന്നിച്ചേര്‍ത്ത് റാപെര്‍
മെക്സികോ സിറ്റി:  തലമുടിക്ക് പകരം സ്വര്‍ണ ചെയിനുകള്‍ തുന്നിച്ചേര്‍ത്ത് 23 കാരനായ മെക്സികന്‍ റാപെര്‍ ഡാന്‍ സുര്‍ .

തന്റെ സ്വര്‍ണമുടിയുടെ പുതിയ ചിത്രങ്ങളും വിഡിയോകളും അദ്ദേഹം ഇന്‍സ്റ്റഗ്രം അകൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തലയോട്ടിയില്‍ സ്വര്‍ണ ചെയിനുകള്‍ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപെറാണ് താനെന്നാണ് യുവാവ് അവകാശപ്പെടുന്നത്. ഇത് ആരും അനുകരിക്കരുതെന്നും യുവാവ് പറയുന്നുണ്ട്.

തലയില്‍ മുടിക്ക് പകരം സ്വര്‍ണ ചെയിനുകള്‍ സ്ഥാപിച്ചതിന് പിന്നാലെ പല്ലുകളും സ്വര്‍ണം കെട്ടിച്ചിട്ടുണ്ട് ഈ 23 കാരന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക